തെന്മല: ചാലിയക്കര വാർഡിൽ വന്യമൃഗശല്യം രൂക്ഷമാകുന്നു. ഇന്നലെ ഒരു പശുവിനെ ഭക്ഷിച്ച ശേഷം പുലി കടന്നു കളഞ്ഞതായി നാട്ടുകാർ പരാതിപ്പെട്ടു. പശുവിൻ്റെഅവശിഷ്ടം കാണാം.തോട്ടംമേഖലയാണ് ചാലിയക്കര പ്രദേശം. തെന്മല പഞ്ചായത്തിൽപ്പെട്ട വാർഡാണ് ചാലിയക്കര’ഈ പ്രദേശത്താണ് പുലി ഉൾപ്പെടെ വന്യമൃഗങ്ങൾ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് തോട്ടംതൊഴിലാളികൾ പറയുന്നത്. ചാലിയക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമാണ്, കൊച്ചു കുട്ടികളും സ്ത്രീകളും തോട്ടം തൊഴിലാളികളും, ഒറ്റയ്ക്ക് നടക്കുന്ന ഒരു പ്രദേശമാണ് തോട്ടം തൊഴിലാളികൾക്ക് ജീവൻ ഭീഷണിയാണ്, കൂടുവെക്കാം പുലിയെ ഉടനെ പിടിക്കാം എന്ന് പറയുന്ന തല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ല, ചാലിയക്കര വാർഡ് മെമ്പർ ഗിരീഷിൻ്റെ നേതൃത്വത്തിൽ നാളെ പുനലൂർ ഡി എഫ് ഒഫീസിനുമുന്നിൽ സത്യാഗ്രഹം ഇരിക്കുമെന്നും അറിയിച്ചു.
