തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.നേതാക്കളുടെ പരസ്പ്പര ഐക്യമില്ലായ്മയാണ് ചന്ദ്രശേഖറിലേക്ക് അധ്യക്ഷസ്ഥാനം പോകാൻ കാരണമെന്നറിയുന്നു. ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും തമ്മിലുള്ള ഐക്യമില്ലായ്മയും മറ്റു നേതാക്കളുടെ ഐക്യമില്ലായ്മയും രാജീവിന് തുണയായി.





