“വനിതാ ദിനം ആചരിച്ചു”
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം’ എന്ന സന്ദേശമുയർത്തി മാർച്ച് 8 – ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ ദിനാചരണം സെമിനാറോടെ സമാപിച്ചു. ഉദയാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച്16 ഞയറാഴ്ച വൈകിട്ട് 5 മണിക്ക് ലൈബ്രറി അങ്കണത്തിൽ ‘സ്ത്രീകളുടെ മാനസികാരോഗ്യം – മാറുന്ന കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തെ സംബന്ധിച്ച സെമിനാർ നടന്നു. വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ബാലവേദി കോ-ഓർഡിനേറ്റർ സുഷമ ടീച്ചർ സ്വാഗതം പറഞ്ഞു. താലൂക്കു ലൈബ്രറി കൗൺസിൽ എക്സി. അംഗം വി.ഗിരിജാദേവി ഉദ്ഘാടനം ചെയ്തു. കവിയത്രി ഷീബ രജികുമാർ വിഷയാവതരണം നടത്തി. പഞ്ചായത്തു നേതൃ സമിതി കൺവീനർ കെ.പി.ദിനേശ്, ലൈബ്രറി ഭരണസമിതി അംഗം എസ്. മായാദേവി എന്നിവർ പ്രസംഗിച്ചു. ലൈബ്രേറിയൻ ജയകുമാരി നന്ദി പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, കെ.കെ. വിജയധരൻ, കെ.എസ്.രാധങ്കൃഷ്ണൻ, താലൂക്ക് പ്രതിനിധി സഭാംഗങ്ങളായ കെ. പ്രസന്നകുമാർ, ആർ. മോഹനൻ പിള്ള, മണക്കാട്ടു രവീന്ദ്രൻ എന്നിവർ നേതൃത്വം നല്കി.





