17 June 2026
എം ഡി എം എ – കഞ്ചാവുമായി  ഡാൻസഫ് ടീമിന്റെ പിടിയിൽ.

വിൽപ്ന നിലമേൽ – കടയ്ക്കൽ – ചിതറ മേഖലകളിൽ

കൊല്ലം • നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം എ യുമായി അറസ്റ്റിൽഒരു ഗ്രാം MDMA യും ഏഴ് ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം ഷമീർ (32) ആണ് റൂറൽ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.പ്രതി ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ നിലമേൽ – കടയ്ക്കൽ – ചിതറ മേഖല കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തി വരുന്നു എന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു IPS ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
റൂറൽ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിലാണ് പിടിയിലായത്.
കൊട്ടാരക്കര ഡി വൈ എസ് പി ബൈജു കുമാർ. കെ യുടെ നിർദ്ദേശപ്രകാരം ഡാൻസഫ് എസ് ഐ ജ്യോതിഷ് ചിറവൂർ സി പി ഒ മാരായ സജുമോൻ ടി, വിപിൻ ക്‌ളീറ്റസ്, ദിലീപ്, നഹാസ് ചടയമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മോനിഷ്. എം, സി പി ഒ മാരായ ഷംനാദ്,സജി, നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി നേരത്തെ 6 ഗ്രാം കഞ്ചാവുമായി ഇതേ ടീം നേരത്തെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *