മൂന്നാം തവണയും മേയറായി ഹണി ബഞ്ചമിൻ.
കൊല്ലം: കൊല്ലം നഗരസഭയുടെ മേയറായി ഹണി ബഞ്ചമിൻ എത്തും.എമ്മെൻ സ്മാരകത്തിൽ ചേർന്ന സി പി ഐ ഡി സി എക്സിക്യൂട്ടിവ് തീരുമാനിച്ചു. യോഗത്തിൽ ജി ആർ രാജീവൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന എക്സിക്യൂട്ടി വംഗങ്ങളായ കെ ആർ ചന്ദ്രമോഹനൻ ആർ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു തുടർന്ന് ചേർന്ന എൽഡിഎഫ് കൗൺസിലർമാരുടെ യോഗ ഡിസി എക്സിക്യൂട്ടിവ് തീരുമാനം അംഗീകരിച്ചു.
നാളെരാവിലെ എൻ എസ് സ്മാരകത്തിൽ എൽഡിഎഫ് കൗൺസിലർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വം യോഗത്തിൽ പങ്കെടുക്കും. മേയർതിരഞ്ഞെടുപ്പ് രാവിലെ 11 നും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്ഉച്ചയ്ക്ക് 2 ന് നടക്കും.സി പി ഐ സംസ്ഥാന കൗൺസിലംഗമായ ഹണി ബഞ്ചമിൻ ഇത് മൂന്നാം തവണയാണ് മേയറാകുന്നത്.





