പെരുമ്പാവൂർ: ശുചി മുറിയുടെ നടത്തിപ്പുകാരൻ മുൻകൈ എടുത്ത് നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യം മാസങ്ങളായി നടത്തിവന്നിരുന്നത് പോലീസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധ നടത്തിയപ്പോൾ മൂന്നുപേരെ പിടികൂടിയത്. ശുചിമുറി നടത്തിപ്പുകാരന് പുറമെ ആസാം സ്വദേശികളായ രണ്ട് യുവതികളെയുമാണ് പിടികൂടിയത്.ശുചിമുറിയുടെ നടത്തിപ്പുകാരന്‍ ജോണിതൻ്റെ ബിസിനസ് സാമ്രാജ്യം സർക്കാർ ലേബലിൽ വിപുലമാക്കാനുള്ള തിരക്കിലാണ് പോലീസിൽ പെട്ടു പോയത്. നന്നായി കമ്മീഷൻ കിട്ടി കൊണ്ടിരുന്ന ബിസിനസ്സ് തകരുക മാത്രമല്ല, ഇനി ശുചിമുറി പരിപാടിയും ഇല്ലാതായി എന്നതാണ് ജോണിയെ വിഷമിപ്പിക്കുന്നത്.ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. ആയിരം രൂപ നല്‍കി ശുചിമുറിയിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. നഗരമധ്യത്തിലെ തിരക്കേറിയ റോഡിലാണ് നഗരസഭയുടെ ശുചിമുറി സ്ഥിതി ചെയ്യുന്നത്.
