ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025 ജനുവരി 19-ാം തീയതി ദേശീയപാത 66 ല്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ ഗതാഗത ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം ദേശീയപാത വഴി തിരുവനന്തപുരത്തു നിന്നും ആലപ്പുഴ, എറണാകുളം ഭാഗത്തേക്കു പോകുന്ന ഹെവി വാഹനങ്ങളായ ട്രെയിലറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയിനറുകള്‍ മുതലായവ കൊട്ടിയത്തു നിന്നും തിരിഞ്ഞ് കണ്ണനല്ലൂര്‍- കുണ്ടറ-ഭരണിക്കാവ് വഴി കരുനാഗപ്പള്ളിക്കും തിരിച്ച് എറണാകുളം, ആലപ്പുഴ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്കു വരുന്ന ഹെവി വാഹനങ്ങള്‍ കെ.എം.എം.എല്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പടപ്പനാല്‍-ഭരണിക്കാവ് -കുണ്ടറ വഴി കൊട്ടിയത്ത് എത്തി യാത്ര തുടരുന്നതും ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് അഭികാമ്യമായിരിക്കും.
അതുപോലെ തന്നെ കൊല്ലം ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ജില്ലാ ജയില്‍ ഭാഗത്തുനിന്നും തെക്കേകച്ചേരി-അഞ്ചുകല്ലുംമൂട്- മുണ്ടാലുംമൂട്- വിഷ്ണത്തുകാവ്- തിരുമുല്ലാവാരം-ഒഴുക്കുതോട്- വളവില്‍തോപ്പ്- മരുത്തടി- ശക്തികുളങ്ങര പള്ളി ജംഗ്ഷന്‍ വഴി ശക്തികുളങ്ങര എത്തി എന്‍.എച്ചില്‍ പ്രവേശിച്ച് ആലപ്പുഴ ഭാഗത്തേക്കു പോകാവുന്നതും ചവറ ഭാഗത്തുനിന്നും കൊല്ലം ഭാഗത്തേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ ശക്തികുളങ്ങര ആല്‍ത്തറമൂട്-കുരീപ്പുഴ-കടവൂര്‍ എത്തി വലത്തോട്ടു തിരിഞ്ഞ് ഹൈസ്‌ക്കൂള്‍ ജംഗ്ഷന്‍ വഴി കൊല്ലം ഭാഗത്തേക്ക് പോകാവുന്നതുമാണ്. പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങളുടെ സഹകരണമുണ്ടാവണമെന്നും രാമന്‍കുളങ്ങര മുതല്‍ ശക്തികുളങ്ങര വരെയുള്ള ഭാഗത്ത് വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.