Home / National News / New Delhi / Politics / “ഗോഡ്ഫാദറില്ലാത്തവർക്ക് കോൺഗ്രസിൽ നിലനില്പില്ലന്ന്:പി വി അൻവർ”

“ഗോഡ്ഫാദറില്ലാത്തവർക്ക് കോൺഗ്രസിൽ നിലനില്പില്ലന്ന്:പി വി അൻവർ”

മലപ്പുറം : ഗോഡ് ഫാദർ ഇല്ലാത്തവർക്ക് കോൺഗ്രസിൽ നിലനിൽക്കാനാവില്ലെന്ന് പി വി അൻവർ പറഞ്ഞു.ആര്യാടൻ‌ ഷൗക്കത്തിനോട് വ്യക്തിപരമായ പ്രശ്നമില്ല.ഏറ്റവും കൂടുതൽ കുടിയേറ്റ കർഷകരുള്ള മണ്ഡലമാണ് നിലമ്പൂർ. ആ സമൂഹത്തിൽ നിന്ന് ഒരാൾ മത്സരിക്കാൻ വരുമെന്ന് കരുതിയാണ് വി എസ് ജോയിയെ പിന്തുണച്ചത്.അല്ലാതെ എന്റെ സഹോദരിയുടെ മകനായതു കൊണ്ടല്ല. എന്നാൽ യുഡിഎഫ് അത് പരിഗണിച്ചില്ലെന്ന് അൻവർ പറഞ്ഞു.
ജോയിക്ക് കോൺഗ്രസിൽ ഇന്ന് ഗോഡ് ഫാദറില്ല. ഉമ്മൻ ചാണ്ടി സാറിന്റെ ആശിർവാദത്താലാണ് ജോയ് ഇത്രത്തോളം എത്തിയത്. എന്നാൽ ഇന്ന് ഉമ്മൻ ചാണ്ടി സാറില്ല. വേറെയാരും ജോയിക്കു വേണ്ടി ഇന്ന് സംസാരിച്ചിട്ടില്ല. ജോയ് സൈഡ് ലൈൻ ചെയ്യപ്പെട്ടു.
പിണറായി തിരിഞ്ഞുനോക്കാത്ത മേഖലയാണിത്. ആ മേഖലയിൽ നിന്നാണ് ജോയ് വരുന്നത്. ആര്യാടൻ ഷൗക്കത്ത് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ശ്രമിച്ചതാണ്. അത് നടക്കില്ലെന്ന് സിപിഎമ്മിന്റെ എല്ലാ ലോക്കൽ കമ്മിറ്റികളും തീരുമാനമെടുത്തതിനാലാണ് ഷൗക്കത്ത് പിന്മാറിയത്.ഷൗക്കത്തിൻ്റെ കാര്യത്തിൽ രണ്ട് ദിവസത്തിനു ശേഷം തീരുമാനം പറയും. ഷൗക്കത്തിന്റെ സ്ഥാനാർഥിത്വം നിലമ്പൂരിലെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുമെന്ന് പഠിക്കണമെന്നും അൻവർ പറഞ്ഞു.