Home / National News / New Delhi / Politics / ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റിവച്ചു.

ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റിവച്ചു.

തിരുവനന്തപുരം:മെയ് 20 ലെ അഖിലേന്ത്യാ പൊതു പണിമുടക്ക് മാറ്റി ജൂലൈ 9 ന് നടത്തുവാൻ സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യ നേതൃയോഗം മെയ് 15 ന്‌ ചേർന്ന് തീരുമാനിച്ചു. മെയ് 20 ന് പ്രാദേശികമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി സമര സമിതി നേതാക്കളായ എളമരം കരീം, കെ പി രാജേന്ദ്രൻ എന്നിവർ അറിയിച്ചു.