Home / National News / New Delhi / എല്ലാ തങ്ങള്‍മാരെക്കുറിച്ചല്ല ഞാൻ പറഞ്ഞത്,ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെക്കുറിച്ച് മാത്രം.

എല്ലാ തങ്ങള്‍മാരെക്കുറിച്ചല്ല ഞാൻ പറഞ്ഞത്,ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെക്കുറിച്ച് മാത്രം.

താൻ പറഞ്ഞത് ലീഗ് നേതാവ് പാണക്കാട് സാദിഖലി തങ്ങളെക്കുറിച്ചാണെന്നും അല്ലാതെ എല്ലാ തങ്ങള്‍മാരെക്കുറിച്ചുമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

എസ്ഡിപിഐ-ജമാത്തെ ഇസ്ലാമി എന്നിവയെ മാത്രമല്ല ആർഎസ്‌എസിനേയും സിപിഐഎം എതിർക്കുമെന്നും തലശ്ശേരി കലാപത്തില്‍ സിപിഐഎം പ്രവർത്തകർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാണക്കാട്ടെ മറ്റ് തങ്ങള്‍മാരെക്കുറിച്ച്‌ താനൊന്നും പറഞ്ഞിട്ടില്ലെന്നും തീവ്രവാദ ഭാഷ സ്വീകരിക്കാൻ ലീഗ് തയാറാകരുതെന്നും ജമാ അത്തിൻ്റെ തീവ്രവാദ ഭാഷ സ്വീകരിച്ച്‌ കൊണ്ട് ഞങ്ങളോട് വരരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഏതൊരു വർഗീയതയും മറ്റൊരു വർഗീയതയെ ശക്തിപെടുത്തുന്നതാണ്. വർഗീയതയോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.