കണ്ണൂർ: പി പി ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് അറിയുന്നു, ബന്ധുവീട്ടിൽ ആയിരുന്ന ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി.മുൻകൂർ ജാമ്യത്തിലെ വിധി വരും വരെ കീഴടങ്ങില്ലെന്ന് അഭിഭാഷകനും വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണത്തോടെ വിവാദമായ പെട്രോൾ പമ്പിന്റെ അപേക്ഷകനായ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ടിവി പ്രശാന്ത് അവധി അപേക്ഷ നൽകാൻ ഇന്ന് കോളേജ് ഓഫീസിൽ എത്തി. കൈക്കൂലി ആരോപണത്തിനുശേഷം പ്രശാന്ത് അവധിയിലാണ് 10 ദിവസത്തെ അവധിക്കാണ് അദ്ദേഹം അപേക്ഷ നൽകിയത്.ഉപതിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു മണ്ഡലങ്ങളിൽ പാർട്ടി സഖാക്കൾ വീടുകളിൽ എത്തുമ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ വിഷമിക്കുകയാണ്. മുൻകൂർ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദിവ്യ. എന്നാൽ എത്രയും വേഗം പോലീസിന് മുന്നിൽ കീഴടങ്ങണമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം. ഈ കാര്യങ്ങൾ പാർട്ടി വേദികളിൽ ഗൗരതരമായ ചർച്ചയാകുന്നുണ്ട്. സി.പി ഐ എം ൻ്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയും ചൊവ്വാഴിച്ച വിധി വരും കാത്തിരിക്കാനാണ് തീരുമാനം. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരുകയാണ്. ദിവ്യയുടെ കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചാൽ കീഴടങ്ങിയെ മതിയാവു. അതിലൂടെ പാർട്ടിയുടെ തലവേദന ഒഴിയും പ്രതിപക്ഷ ശബ്ദത്തിൻ്റെ മുനയൊടിക്കുകയും ചെയ്യാം. എന്നാൽ സെക്രട്ടറിയേറ്റ് തീരുമാനം വിധി വരട്ടെ എന്ന് ആണെങ്കിൽ പിന്നയും പ്രശ്നങ്ങൾക്കു തുടക്കമാകും.
