Home / National News / New Delhi / സ്വർണ്ണം കണ്ടാൽ KSRTC കാരൻ്റെ കണ്ണ് മഞ്ഞളിക്കില്ല, അത് തുപ്പുകാരിയായാലും കണ്ടക്ടറായാലുംസ്വർണ്ണത്തിൻ്റെ കൃത്യമായ വിലയും തുക്കവും പറയാത്തത് അതറിഞ്ഞാൽ അവകാശികൾ ഒത്തിരി വരും.

സ്വർണ്ണം കണ്ടാൽ KSRTC കാരൻ്റെ കണ്ണ് മഞ്ഞളിക്കില്ല, അത് തുപ്പുകാരിയായാലും കണ്ടക്ടറായാലുംസ്വർണ്ണത്തിൻ്റെ കൃത്യമായ വിലയും തുക്കവും പറയാത്തത് അതറിഞ്ഞാൽ അവകാശികൾ ഒത്തിരി വരും.

തിരുവനന്തപുരം:ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് സംഭവം നടക്കുന്നത്. അന്നേ ദിവസം സേവന വാരത്തിൻ്റെ ഭാഗമായി വികാസ് ഭവൻ യൂണിറ്റിലെ സ്വീപ്പറായ  P.അശ്വതി, S. ശ്രീലത, . മോഹനൻ നായർ ചേർന്ന് ബസ് പാർക്കിംഗ് എര്യയിലെ മൺവെട്ടി ഉപയോഗിച്ച് പുല്ല് മാറ്റി വൃത്തിയാക്കിന്നതിനിടയിൽ ശ്രീമതി അശ്വതിക്കാണ് മണ്ണിനിടയിൽ നിന്നും ഒരു കല്ല് വച്ച മോതിരം ലഭിക്കുന്നത്. അത് ലഭിച്ചയുടൻ അശ്വതി കുടെയുള്ള സഹപ്രവർത്തകരെ കാണിക്കുകയും സംശയം തോന്നിയതിനാൽ ചെളിയും മണ്ണും നീക്കം ചെയ്തു വൃത്തിയാക്കി സാർജൻ്റിനെ എൽപ്പിച്ചത്. സ്വർണ്ണ നിറത്തിലുള്ള സാധനങ്ങൾ KSRTC ക്ക് ലഭിച്ചാൽ വളരെയേറെ നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഈ സ്വർണ്ണം ലഭിച്ചയാളുടെ സാന്നിധ്യത്തിൽ സ്വർണ്ണ കടയിൽ എൽപ്പിച്ച് സ്വർണ്ണമാണെന്ന് ഉറപ്പിച്ച്, അതിലെ കല്ല് മാറ്റി സ്വർണ്ണത്തിൻ്റെ അളവ് തൂക്കി, അതിൻ്റെ മാറ്റ്, ലഭിക്കുന്ന വില എന്നിവ രേഖാമൂലം എഴുതി വാങ്ങി KSRTC യുണിറ്റ് കൗണ്ടറിൽ അടച്ച് അതിന് ശേഷം സ്വർണ്ണമായതിനാൽ അത് ചീഫ് ഓഫീസിലെ ലോക്കറിൽ സൂക്ഷിക്കണം. അവകാശി തൻ്റെതാണ് എന്ന് തെളിയിക്കുന്ന രേഖകളും കൃത്യം അളവും നൽകിയാൽ KSRTC വിശദമായ അന്വേഷണം നടത്തി നിലവിലെ വിലയുടെ GST ചുമത്തി അപേക്ഷന് നൽകും. അരപവനിൽ അധികമുള്ള ഈ സ്വർണ്ണത്തിന് 10 വർഷത്തിലധികം പഴക്കമുണ്ട്.

WhatsApp-Image-2024-10-17-at-14.59.07-300x132 സ്വർണ്ണം കണ്ടാൽ KSRTC കാരൻ്റെ കണ്ണ് മഞ്ഞളിക്കില്ല, അത് തുപ്പുകാരിയായാലും കണ്ടക്ടറായാലുംസ്വർണ്ണത്തിൻ്റെ കൃത്യമായ വിലയും തുക്കവും പറയാത്തത് അതറിഞ്ഞാൽ അവകാശികൾ ഒത്തിരി വരും.നിരവധി തവണ KSRTC ബസിൽ നിന്നും ലഭിച്ച സ്വർണ്ണം കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാർ KSRTC യിൽ അടച്ച് സത്യസന്ധത തെളിയിച്ച് മാതൃകയായ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും 400 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഒരു വനിത സ്വീപ്പർ സത്യസന്ധതയുടെ പര്യായമായി മാറിയതിൽ എല്ലാ KSRTC ജീവനക്കാർക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. മറ്റുള്ളവരുടെ സ്വർണ്ണം കണ്ടാൽ മഞ്ഞളിക്കുന്നവരല്ല KSRTC ജീവനക്കാരെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം. ഇന്ന് 17 ആയിട്ടു കൂടി KSRTC ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. മറ്റുള്ളവർക്ക് മാതൃകയായ അശ്വതിയെ വികാസ് ഭവൻ യുണിറ്റ് ഓഫീസർ CP പ്രസാദ് പൊന്നാട അണിയിച്ച് ആദരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശിയായ എന്ന അശ്വതി പ്ലാസ്റ്റിക്ക് ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ 3 പെൺകുട്ടികളും അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഓട്ടോ തൊഴിയായ ഭർത്താവ് 9 വർഷം മുൻപ് മരണപ്പെട്ടു.KSRTC ജീവനക്കാരുടെ നല്ല മനസ്സിന് നന്ദി ബിഗ് സല്യൂട്ട്