കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിലും എഡിജിപി ദർശനം നടത്തി.വിവാദങ്ങൾക്കിടെ മാടായിക്കാവിൽ എത്തി ശത്രുസംഹാര പൂജ നടത്തി .ഞായറാഴ്ച പുലർച്ചെയാണ് പഴയങ്ങാടി മാടായിക്കാവിൽ എത്തിയത്. രഹസ്യമായിട്ടായിരുന്നു എഡിജിപിയുടെ ക്ഷേത്ര ദർശനം. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമാണുണ്ടായിരുന്നത്. ശാക്തേയ ക്ഷേത്രo,തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രo,കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രoതുടങ്ങിയ പുണ്യക്ഷേത്രങ്ങളിൽ അദ്ദേഹം ദർശനം നടത്തി.
