തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം. നൗഷാദ് റാവുത്തർ നിർവഹിച്ചു. രക്ഷാധികാരി പ്രൊഫ. ഇബ്രാഹിം റാവുത്തർ അധ്യക്ഷത വഹിച്ചു.
ദേശീയ വർക്കിംഗ് പ്രസിഡന്റ് അഡ്വ. മെഹബൂബ് ശരീഫ് ആലപ്പുഴയിലും, വർക്കിംഗ് പ്രസിഡന്റ് ഖാജാ ഹുസൈൻ പാലക്കാടും, ദേശീയ ജനറൽ സെക്രട്ടറി പികെ ഹമീദ് കുട്ടി എറണാകുളത്തും, സംസ്ഥാന പ്രസിഡന്റ് എംകെഎം ഹനീഫ പത്തനംതിട്ടയിലും, വർക്കിംഗ് പ്രസിഡന്റ് പിഎച്ച് താഹ കോഴിക്കോടും, സംസ്ഥാന സെക്രട്ടറി സെയ്യിദ് മുഹമ്മദ് റാവുത്തർ ഇടുക്കിയിലും, സംസ്ഥാന ട്രഷറർ എംഎ മജീദ് കൊല്ലത്തും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ അബൂതാഹിർ കണ്ണൂരും, ജില്ലാ പ്രസിഡന്റുമാരായ ബീരാൻ എംഎസ്. റാവുത്തർ തൃശ്ശൂരും, പിഎം ഷാജഹാൻ കോട്ടയത്തും, പിഎ ഷാഹുൽ ഹമീദ് റാവുത്തർ വയനാടും, ജില്ലാ ട്രഷറർ പിഎം ഷംസുദ്ദീൻ മലപ്പുറത്തും, മലബാർ മേഖലാ കോ-ഓർഡിനേറ്റർ അബ്ദുൽ റഹ്മാൻ ചെർപ്പുളശ്ശേരി കാസർഗോഡും അംഗത്വ വിതരണ ക്യാമ്പയിനുകൾ ഉദ്ഘാടനം ചെയ്തു.
കാമ്പയിനുകളിൽ ദേശീയ സെക്രട്ടറി ഒ.യൂസുഫ് റാവുത്തർ, സംസ്ഥാന സെക്രട്ടറി എം ഹബീബ് റാവുത്തർ, ജില്ലാ ഭാരവാഹികളായ നിസാറുദ്ദീൻ റാവുത്തർ,
അൻസാരി വിതുര, കെപി ജവഹർ, ഷിഹാബുദ്ദീൻ റാവുത്തർ, പിപി റുക്കിയ ബീവി, അബ്ദുൽ ലത്തീഫ്, ഡോ. ആഷിഖ്, ഇ.സുൽഫ ബീഗം, എൻ.റഫീക്ക, ഷീബ ജവഹർ, അഹമ്മദ് ബാലരാമപുരം, ഷെരീഫുദ്ദീൻ റാവുത്തർ, നഹാബുദ്ദീൻ, ഷീബ ബീഗം എന്നിവർ സംസാരിച്ചു.
