Home / National News / New Delhi / കൈക്കൂലി വാങ്ങവെസാബുവിൻ്റെ കണ്ടുപിടുത്തം വിജിലൻസ് പോലീസ് കണ്ടെടുത്തു .

കൈക്കൂലി വാങ്ങവെസാബുവിൻ്റെ കണ്ടുപിടുത്തം വിജിലൻസ് പോലീസ് കണ്ടെടുത്തു .

ബത്തേരി∙ കൈക്കൂലി വാങ്ങവെഎസ്ഐ വിജിലൻസ് പിടിയിൽ. സുൽത്താൻ ബത്തേരി എസ്ഐ സി.എം.സാബുവാണ് പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 40,000 രൂപയുമായാണ് സാബുവിനെ വിജിലൻസ് ഡി വൈ എസ് പി  ഷാജി വർഗീസും സംഘവുംചേർന്ന് പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചകളിൽ പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്ന് പരാതിക്കാരന് കോടതി നിർദേശമുണ്ടായിരുന്നു. ഈ നിർദേശം പരാതിക്കാരൻ തെറ്റിക്കുന്നതായി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. ഒരു ലക്ഷം രൂപയാണ് എസ്ഐ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇക്കാര്യം നെന്മേനി സ്വദേശിയായ പരാതിക്കാരനും പ്രതിയുമായ ആൾ വിജിലൻസിനെ അറിയിക്കുകയായിരുന്നു.സാബുവിൻ്റെ കണ്ടുപിടുത്തം വിജിലൻസ് പോലീസ് കണ്ടെടുത്തു ഒപ്പം പരാതിക്കാരനായ പ്രതിക്ക് ഈ കണ്ടെത്തലുകൾ കൊണ്ട് നേട്ടങ്ങൾ കിട്ടി തുടങ്ങും അപ്പോഴും പരാതിക്കാരൻ പരാതി പറഞ്ഞു കൊണ്ടേയിരിക്കേണ്ടിവരും