കൊല്ലം : AIYF , AISF കിളികൊല്ലൂർ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും കലാകായിക രംഗങ്ങളിൽ വിജയം കൈവരിച്ച പ്രതിഭകളെയും ആദരിച്ചു.ആദരിക്കൽ ചടങ്ങ് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വക്കേറ്റ് കെ പ്രകാശ് ബാബു നിർവഹിച്ചു. യോഗത്തിൽ കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു പ്രതിഭകളെ ആദരിച്ചു . സിപിഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും കൗൺസിലവുമായ എ നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ AIYF മേഖലാ സെക്രട്ടറി വിജിൻ രാജ് സ്വാഗതം പറഞ്ഞു.സിപിഐ കിളികൊല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി രാജു, തിരുകൊച്ചി കശുവണ്ടി തൊഴിലാളി കൗൺസിൽ ജനറൽ സെക്രട്ടറി ബി അജയഘോഷ്, AIYF മേഖലാ പ്രസിഡണ്ട് എം ലിനു ,സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ് ഓമനക്കുട്ടൻ, ബഷീർ കുട്ടി , ബ്രാഞ്ച് സെക്രട്ടറി വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു
