Home / National News / New Delhi / കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ രണ്ട് അവാർഡുകൾക്ക് അർഹനായി.

കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ. വിജിലാൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ രണ്ട് അവാർഡുകൾക്ക് അർഹനായി.

എക്സൈസ് വകുപ്പ് ഏർപ്പെടുത്തിയ
മികച്ച എൻഫോഴ്സ്മെന്റ് ഓഫീസർക്കുള്ള കർമശ്രേഷ്ഠ പുരസ്കാരവും കൂടാതെ ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ മികച്ച ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ സ്പെഷ്യൽ ജൂറി പുരസ്കാരം എന്നിവയ്ക്കാണ് വിജിലാൽ അർഹനായത്.സ്പെഷ്യൽ ജൂറി പുരസ്കാരം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ തിരുവനന്തപുരം വൈ. എം. സി. എ. ഹാളിൽ വച്ച് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ നൽകി. ആന്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ നാർക്കോട്ടിക് പുരസ്കാരം സംസ്ഥാന എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ ആയിരുന്നു ( തിരുവനന്തപുരം )