Home / National News / New Delhi / പൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായി കൂടുതൽ ആഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കും റവന്യൂ മന്ത്രി കെ രാജൻ.

പൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായി കൂടുതൽ ആഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കും റവന്യൂ മന്ത്രി കെ രാജൻ.

തൊടുപുഴ: പൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് കൂടുതൽ ആഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥ ഇല്ലാതാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പുമന്ത്രി കെ രാജൻ വ്യക്തമാക്കി. ഇതിനായ് താലൂക്ക്തല സർവ്വേ ആഫീസുകൾ ആരംഭിക്കുന്നതും വില്ലേജ് തലത്തിൽ സർവ്വേ ജീവനക്കാരെ നിയോഗിക്കുന്നതും സർക്കാരിന്റെ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഡിജിറ്റൽ സർവ്വേ ഫലപ്രദമാണെന്നും മറ്റ് സംസ്ഥാനങ്ങളായ അസാം ,ആന്ധ്രാപ്രദേശ് കേരള മോഡൽ നടപ്പാക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും. അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരുടെ പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

WhatsApp-Image-2024-06-21-at-13.32.45-300x135 പൊതുജനങ്ങൾക്ക് ഭൂമി സംബന്ധമായി കൂടുതൽ ആഫീസുകൾ കയറി ഇറങ്ങുന്നത് അവസാനിപ്പിക്കും റവന്യൂ മന്ത്രി കെ രാജൻ.യോഗത്തിൽ മുൻ ചെയർമാനായിരുന്ന കെഷാനവാസ്ഖാനുള്ള ഉപഹാരസമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ജോയിൻ്റ് കൗൺസിൽ നേതാക്കളായ ജയശ്ചന്ദ്രൻ കല്ലിംഗൽ, കെ.പി ഗോപകുമാർ, പി.എസ് സന്തോഷ് കുമാർ, കെ മുകുന്ദൻ, ആർ രമേശ്, ഡി ബിനിൽ , പി.ശ്രീകുമാർ, കെ.വിസാജൻ. സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ നേതാക്കളായ കെ.കെ പ്രമോദ്, തമ്പി പോൾ, ബിജു എം.ഡി എന്നിവർ സംസാരിച്ചു. സി സുധാകരൻ പിള്ള അധ്യക്ഷത വഹിച്ചു. സി.പി ഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ സ്വാഗതവും കെഎസ് രാഗേഷ് നന്ദിയും പറഞ്ഞു സമ്മേളനം നാളെ സമാപിക്കും.