Home / Trending / 60 വയസ്സിന് മുകളിൽ പ്രായമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ടോൾ ഫ്രീ നംപർ14567

60 വയസ്സിന് മുകളിൽ പ്രായമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ടോൾ ഫ്രീ നംപർ14567

ന്യൂദില്ലി: 60 വയസ്സ് തികഞ്ഞോ നിങ്ങൾക്ക് എന്തു പ്രശ്നമുണ്ടെങ്കിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിളിക്കാം നിങ്ങളുടെ പ്രശ്നങ്ങൾ പറയാം അത് പരിഹരിച്ചു തരും. രാവിലെ 8 മുതൽ രാത്രി 8 വരെ ഈ സേവനം ഉപയോഗപ്പെടുത്താം. നിങ്ങളെ മക്കൾ നല്ല രീതിയിൽ സംരക്ഷിക്കുന്നില്ല എങ്കിൽ, നിങ്ങളുടെ വസ്തുക്കൾ തട്ടി എടുക്കാൻ ശ്രമിക്കുന്നു എങ്കിൽ നിങ്ങൾക്ക് കൃത്യമായി ഭക്ഷണം തരുന്നില്ല എങ്കിൽ. നിങ്ങളുടെ പെൻഷൻ കൃത്യമായി ബാങ്കിൽ വന്നില്ല എങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും അസുഖമായി കിടപ്പിലായി എങ്കിൽ. നിങ്ങൾ യാത്ര ചെയ്യുന്ന വഴികൾ അറിയാൻ കഴിയുന്നില്ല എങ്കിൽ എല്ലാറ്റിനും ഈ നംപർ പ്രയോജനപ്പെടുത്താം.