Home / National News / New Delhi / Politics / നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും.

ന്യൂഡൽഹി :ജൂൺ 19 ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. ജൂൺ മൂന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്. സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ നിലമ്പൂർ നിയോജക മണ്ഡലത്തിൽനിന്നും രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗുജറാത്തിലെ കഡി (എസ്‌സി), വിസാവദർ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും മാസങ്ങള്‍ മാത്രം ബാക്കിനിൽക്കെ നിലമ്പൂരിൽ വിജയിക്കുകയെന്നത് യുഎഡിഎഫിനും എൽഎഡിഎഫിനും അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്.നിലമ്പൂര്‍ പിടിക്കേണ്ടത് ഇരുമുന്നണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. സീറ്റ് നില നിർത്താൻ എൽ.ഡി. എഫും ആര്യാടൻ്റെ തട്ടകം തിരിച്ചു പിടിക്കാൻ കോൺഗ്രസും ഉശിരൻ പോരാട്ടമാകും നിലമ്പൂരിൽ നടത്തുക.രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം ഇതുവരെ നടന്ന നാല് ഉപതിരഞ്ഞെടുപ്പിലും യുഡിഎഫും എല്‍ഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതാണ് കേരളം കണ്ടത്. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ ചേലക്കരയില്‍ ഇടതുപക്ഷം സിറ്റിങ് സീറ്റില്‍ ജയിക്കുകയായിരുന്നു.