Home / World / മഹായിടയന് വിട: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

മഹായിടയന് വിട: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

സ്നേഹത്തിന്റെ പാപ്പ’; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി. ഗാസയിൽ അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു മാർപാപ്പയുടെ നിർദേശം. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ കണ്ട മാർപാപ്പ ഈസ്റ്റർ സന്ദേശത്തിലാണ് വെടിനിർത്തൽ ആവശ്യപ്പെട്ടത്. പലസ്തീനിലും ഇസ്രയേലിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.

ഫ്രാൻസിസ് മാർപ്പാപ്പയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കെ.പി.രാജേന്ദ്രൻ.

പാവപ്പെട്ടവരോടും പാർശ്വ വൽക്കരിക്കപ്പെട്ടവരോടുമൊപ്പം എപ്പോഴും നിലയുറപ്പിച്ച മനുഷ്യസ്നേഹിയായിരുന്നു അന്തരിച്ച ഫ്രാൻസിസ് മാർപാപ്പ എന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. മൂലധന ശക്തികൾ അധികാരത്തിനും ആധിപത്യത്തിനും വേണ്ടി തദ്ദേശീയ ജനങ്ങളെയും പ്രകൃതിയെയും വേട്ടയാടുമ്പോൾ അതിനെതിരെ ശബ്ദിക്കുവാൻ എപ്പോഴും നിലയുറപ്പിച്ച നീതിമാൻ ആയിരുന്നു ഫ്രാൻസിസ് മാർപാപ്പ എന്ന് കെ. പി.രാജേന്ദ്രൻ പറഞ്ഞു.