Home / Supreme Court / ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു

ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തു.

ഉപ ലോകായുക്തമാരായി മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് മേനോൻ, ജസ്റ്റിസ് ഷെർസി വി. എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ സത്യവാചകം ചൊല്ലിക്കൊടുത്തു.

ബഹുമാനപ്പെട്ട നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്,മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ,ജസ്റ്റിസ് കെ. പി. ബാലചന്ദ്രൻ,പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ. കെ. ആർ. ജ്യോതിലാൽ ഐ.എ.എസ്,ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ. ഡോ.എ. ജയതിലക് ഐ.എ.എസ്., മുഖ്യവിവരാവകാശ കമ്മീഷണർ ഹരി നായർ,അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ശ്രീ. കെ.പി.ജയചന്ദ്രൻ,നിയമവകുപ്പ് സെക്രട്ടറി ശ്രീ. കെ. ജി. സനൽകുമാർ, നിയമസഭാ സെക്രട്ടറി ശ്രീ.ഡോ.എൻ.കൃഷ്ണകുമാർ,പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി മെമ്പർമാരായ ശ്രീ. അരവിന്ദ ബാബു, ശ്രീ. സതീഷ് ചന്ദ്രൻ,ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് & സ്പെഷ്യൽ അറ്റോർണി ടു ലോകായുക്ത ശ്രീ. റ്റി.എ. ഷാജി,ബാർ കൗൺസിൽ മെമ്പർ അഡ്വക്കേറ്റ് ആനയറ ഷാജി,തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വക്കേറ്റ് പള്ളിച്ചാൽ എസ്. കെ. പ്രമോദ്, കേരള ലോകായുക്ത അഡ്വക്കേറ്റ്സ് ഫോറം പ്രസിഡന്റ്‌ അഡ്വക്കേറ്റ് എൻ. എസ്. ലാൽ, ലോകായുക്‌ത അഡ്വക്കേറ്റ്സ് ഫോറം സെക്രട്ടറി അഡ്വക്കേറ്റ് ബാബു പി. പോത്തൻകോട് ,ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. കാർത്തിക് ഐ. പി.എസ്. തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

പി. ആർ. ഒ.

കേരള ലോകായുക്ത