Home / Stories / 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം.

27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം.

ദില്ലി: 27 വർഷങ്ങൾക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാo. സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കിയ ബി ജെ പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുo. ആരായിരിക്കും രാജ്യതലസ്ഥാനത്തെ നയിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്.പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യം കാണുന്ന ബിജെ.പി ദില്ലിയിൽകൃത്യമായ കണക്കുകൂട്ടലിൽ മാത്രമെ മുഖ്യമന്ത്രിയെ നിശ്ചയിക്കു. 6 പേരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നെങ്കിലും മഞ്ജീന്ദർ സിങ് സിർസയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കാം എന്നാലും പർവേഷ് വർമ്മയുടെ പേരാണ് കൂടുതലും പറഞ്ഞു കേൾക്കുന്നത്.1996 ൽ സാഹിബ് സിങ് വർമ്മ ദില്ലിയിലെ ബി.ജെ പി മുഖ്യമന്ത്രിയായിരുന്നു. ഉള്ളി പ്രശ്നത്തിൽ അദ്ദേഹത്തിന് രാജി നൽകേണ്ടി വന്നു. പിന്നീട് സുഷമ സ്വരാജ് വന്നെങ്കിലും ഭരണം നീണ്ടുനിന്നില്ല. എന്നാൽ ഇനി അങ്ങനെ ഒരു അവസ്ഥ വരാതെ നോക്കുകയാവും ബി.ജെ പി ചെയ്യുക.പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും ഇക്കാര്യത്തിൽ ചർച്ച നടത്തിയിരുന്നു.
ഫ്രാൻസ് – അമേരിക്ക സന്ദർശനത്തിനായി നരേന്ദ്ര മോദി ഇന്ന് തിരിക്കും മുന്നേ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടായേക്കും. പ്രധാനമന്ത്രിയുടെ വിദേശ സന്ദ‌ർശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. അതുകൊണ്ടുതന്നെ വരുന്ന ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നാണ് വ്യക്തമാകുന്നത്. എൻ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.