ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഗാസിയാബാദിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ സാവൻ മാസത്തിൽ ചിക്കൻ വിളമ്പുന്നത് നിർത്തി.
ഗാസിയാബാദ് കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഇനി ചിക്കൻ ലഭിയ്ക്കില്ല.യാത്ര കടന്നുപോകുന്ന ഒരു സ്ഥലത്തും ഇത് വിൽക്കാൻ കാൻവാർ യാത്രികൾ അനുവദിക്കില്ല. യാത്രികൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ കച്ചവടക്കാർ ഭീതിയിലാണ്.എന്നാൽ അധികാരികൾ ചില പ്രത്യേക സമയങ്ങളിൽ ഇടപെടലുകളും നടത്തുന്നുണ്ട്.കൻവാർ യാത്രികൾ ഹോക്കി സ്റ്റിക്കുകളോ ബേസ്ബോൾ ബാറ്റുകളോ പോലുള്ള വസ്തുക്കൾ കൊണ്ടുപോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.മുൻകാലങ്ങളിൽ ഘോഷയാത്രാ പാതയിലെ സംഘർഷങ്ങളിൽ ഉപയോഗിച്ചിരുന്ന ഇത്തരം വസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനാണ് ഈ നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കൻവാർ റൂട്ടിലെ ഭക്ഷണശാലകൾ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണം
എന്നിരുന്നാലും, ത്രിശൂലം ഉൾപ്പെടെ ഏതെങ്കിലും മതചിഹ്നം കൊണ്ടുപോകുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്ന് ഭരണകൂടം വ്യക്തമാക്കി.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച വീണ്ടും കൻവാർ യാത്രികരെ പിന്തുണച്ച് രംഗത്തെത്തി. ചിലർ സോഷ്യൽ മീഡിയയിൽ കൻവാർ യാത്രയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും എല്ലാ ‘കൻവാർ സംഘ’വും ഈ ദുഷ്പ്രവൃത്തികളെ തുറന്നുകാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഓരോ വർഷം കഴിയുന്തോറും ഇത്തരം യാത്രകൾ ക്രമസമാധാനം കെടുത്താതിരിക്കട്ടെ.
