തിരുവനന്തപുരം: യാത്രക്കാർക്ക് ഇഷ്ടപ്പെട്ടട്രൈയിനാണ് വന്ദേഭാരത് . കൃത്യമായി യാത്ര ചെയ്യുന്നതിന്നും എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തിക്കുന്നതിനും വന്ദേ ഭാരതിന് കഴിയും. കേരളത്തിൽ നിന്ന് ബാംഗ്ലൂർക്ക് യാത്രക്കാർ കൂടുതലുള്ളത്. അതിനാൽ തന്നെ ബാംഗ്ളൂർ യാത്ര കഷ്ടസ്ഥിതിയിലാണ്. ഇപ്പോൾ ഇതാ വന്ദേ ഭാരതിൽ കൂടുതൽ കോച്ച്കൾ അനുവദിച്ചിരിക്കുന്നു.ട്രെയിനിന്‍റെ എട്ടു കോച്ചുകളാണ് 16 ആയി ഉയർത്തിയത്. ഇതോടെ ടിക്കറ്റ് ക്ഷാമത്തിനടക്കം പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. നേരത്തെയുളള എട്ട് കോച്ചുകളാണ് ഇരട്ടിയായത്. 530 അധിക സീറ്റുകള്‍. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1128 ആയി. എക്സിക്യൂട്ടീവ് ചെയര്‍ കാറുകളുടെ എണ്ണം രണ്ടായി. നാഗർകോവിൽ– ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ലഭിച്ചതാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന് ഗുണം ചെയ്തത്.യാത്രക്കാരുടെ വെയ്റ്റിംഗ് ലിസ്റ്റ് എന്ന പരാതി ഇതോടെ ഇല്ലാതാകും.അടുത്തിടെ, കോട്ടയം വഴിയുള്ള തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിന്റെ കോച്ചുകൾ 20 ആയി കൂട്ടിയിരുന്നു. മംഗളൂരു വന്ദേഭാരതും 20 കോച്ചുകളാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.ഏതായാലു കോച്ചുകളുടെ എണ്ണത്തിലെ വർദ്ധന കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം തന്നെ…
