Home / National News / പ്രവീൺ വീട്ടിലെത്തുമ്പോൾ രവീണയും സുരേഷും വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചതോടെ ദമ്പതികൾക്കിടയിലും തർക്കം ഉടലെടുത്തു. പ്രവീണിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

പ്രവീൺ വീട്ടിലെത്തുമ്പോൾ രവീണയും സുരേഷും വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചതോടെ ദമ്പതികൾക്കിടയിലും തർക്കം ഉടലെടുത്തു. പ്രവീണിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

ഹരിയാനയിലെ ഭിവാനിയിൽ നഗരത്തിന് പുറത്തുള്ള ഒരു അഴുക്കുചാലിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രവീൺ എന്ന യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രവീണിന്റെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നു. സംഭവത്തിൽ പ്രവീണിന്റെ ഭാര്യ രവീണയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകൻ സുരേഷിനായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് അറിയിച്ചു.ഏകദേശം രണ്ട് വർഷങ്ങൾക്ക് മുമ്പ്, ഹിസാറിൽ നിന്നുള്ള ഒരു യൂട്യൂബർ കൂടിയായ സുരേഷുമായി ഇൻസ്റ്റാഗ്രാമിൽ രവീണ സൗഹൃദത്തിലായി. കാലക്രമേണ, ഇത് പ്രണയമായി. മാർച്ച് 25 ന് പ്രവീൺ വീട്ടിലെത്തുമ്പോൾ രവീണയും സുരേഷും വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ അവിഹിതം കയ്യോടെ പിടിച്ചതോടെ ദമ്പതികൾക്കിടയിലും തർക്കം ഉടലെടുത്തു. പിന്നീട് രാത്രിയിൽ രവീണയും സുരേഷും പ്രവീണിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.

സിസിടിവി ദൃശ്യങ്ങളിൽ, പ്രവീണിന്റെ മൃതദേഹം ബൈക്കിൽ കിടത്തി കൊണ്ടുപോകുന്നത് കാണാം. മൃതദേഹം സംസ്കരിക്കാൻ പോകുമ്പോൾ ആയിരുന്നു ദൃശ്യങ്ങളാണ് ലഭിച്ചത്. പ്രവീണിനെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ, കുറ്റകൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷം അഴുകിയ നിലയിൽ പൊലീസ് ഇയാളുടെ മൃതദേഹം കണ്ടെത്തി.

തുടർന്ന് പൊലീസ് അന്വേഷണം നടത്തി രവീണയെ ചോദ്യം ചെയ്തു, തുടർന്ന് യുവതി കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. സുരേഷിനെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.