Home / Kerala News / Thiruvananthapuram / സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി കുറ്റപത്രം: കോണ്‍ഗ്രസ് ജില്ലാതലത്തില്‍ പ്രതിഷേധിക്കും

സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ ഇഡി കുറ്റപത്രം: കോണ്‍ഗ്രസ് ജില്ലാതലത്തില്‍ പ്രതിഷേധിക്കും

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 16ന് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

ബിജെപിക്കെതിരായ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ
ഭാഗമാണ് ഈ പകപോക്കല്‍ രാഷ്ട്രീയം. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരായ കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണ്.കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയവേട്ടയുടെ തുടര്‍ച്ചയാണ് ഇഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നു കുറ്റപത്രം. ഇതിനെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം.ലിജു പറഞ്ഞു.