മധുര:എം എ ബേബി സി.പി ഐ (എം) ജനറൽ സെക്രട്ടറി, കേരളത്തിൽ നിന്നും ഇ എം എസ് ന് ശേഷം ജനറൽ സെക്രട്ടറി പദത്തിലെത്തുന്നത് എം എ ബേബി മാത്രമാണ്. കൊല്ലത്ത് പ്രാക്കുളം എന്ന ഗ്രാമത്തിൽ ജനിച്ച ബേബി പ്രാക്കുളം എൻഎസ്എസ് സ്കൂളിലാണ് പഠിച്ചത്.പിബി യോഗത്തിൽ എം.എ. ബേബിയുടെ പേര് അംഗീകരിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തും. വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിർത്ത ബംഗാൾ ഘടകം പിന്നീട് പിന്മാറിയിരുന്നു. മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്‌ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുo.പിണറായി വിജയൻ പിബിയിൽ തുടരും. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. കേന്ദ്ര കമ്മിറ്റിക്ക് ശേഷമേ അന്തിമ തീരുമാനം അറിയാനാകു.ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്കു നിർദേശിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്.
പ്രാക്കുളത്തെ എൻഎസ്‌എസ് ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് എംഎ ബേബി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻഗാമിയായ കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിൽ ചേർന്നത് . സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ , കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നിവയിൽ നിരവധി ഉത്തരവാദിത്ത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് . നിലവിൽ അദ്ദേഹം സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. 1986 മുതൽ 1998 വരെ അദ്ദേഹം രാജ്യസഭയിൽ നിന്ന് പാർലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചു.2006 മുതൽ 2011 വരെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം.2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ എൻ.കെ. പ്രേമചന്ദ്രനെതിരെ കൊല്ലത്ത് മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു .
