Home / National News / New Delhi / Politics / ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺ​ഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ കോൺഗ്രസ് നടന്നപ്പോൾ സിപിഎം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയിൽ മറ്റൊരു കോൺഗ്രസ് നടക്കുമ്പോൾ ഇവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ഭാവി വളർച്ചയിലും പ്രസക്തിയിലും നിർണായക പങ്കുണ്ടാകും.

ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺ​ഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ കോൺഗ്രസ് നടന്നപ്പോൾ സിപിഎം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയിൽ മറ്റൊരു കോൺഗ്രസ് നടക്കുമ്പോൾ ഇവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ഭാവി വളർച്ചയിലും പ്രസക്തിയിലും നിർണായക പങ്കുണ്ടാകും.

മധുര:സിപിഎം 24ാം പാർട്ടി ​കോൺ​ഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുo.ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺ​ഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ കോൺഗ്രസ് നടന്നപ്പോൾ സിപിഎം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയിൽ മറ്റൊരു കോൺഗ്രസ് നടക്കുമ്പോൾ ഇവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ഭാവി വളർച്ചയിലും പ്രസക്തിയിലും നിർണായക പങ്കുണ്ടാകും.ആരാകും ജനറൽ സെക്രട്ടറി എന്നത് പലവിധ ചർച്ചകൾ ഉണ്ടെങ്കിലും കേരളം തീരുമാനിക്കുന്ന ഒരാൾ ജനറൽ സെക്രട്ടറിയാകും. പിണറായി വിജയൻ്റെ കരങ്ങൾക്ക് ശക്തി പകരുന്നതാവും ആ ജനറൽ സെക്രട്ടറി. ഈ പാർട്ടി കോൺഗ്രസിൻ്റെ ശ്രദ്ധ കേന്ദ്രവും പിണറായി വിജയൻ തന്നെയാകും. ഭരണമുള്ള ഒരിടം കേരളമാണ്.

WhatsApp-Image-2025-04-02-at-07.19.54-261x300 ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺ​ഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ കോൺഗ്രസ് നടന്നപ്പോൾ സിപിഎം വലിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടമായിരുന്നു. വീണ്ടും മധുരയിൽ മറ്റൊരു കോൺഗ്രസ് നടക്കുമ്പോൾ ഇവിടെ എടുക്കുന്ന തീരുമാനങ്ങൾക്ക് പാർട്ടിയുടെ ഭാവി വളർച്ചയിലും പ്രസക്തിയിലും നിർണായക പങ്കുണ്ടാകും. കേരളത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി സ്വീകരിച്ച നയങ്ങളും വികസന രേഖയും അവിടെയും ചർച്ച ചെയ്യും. കേരളമാകും പാർട്ടി കോൺഗ്രസിൻ്റെ ശ്രദ്ധ കേന്ദ്രം.കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ ഫലപ്രദമായി എങ്ങനെ നേരിടാം, സാമ്പത്തിക പരിമിതികൾ കണക്കിലെടുത്ത് ഫെഡറലിസത്തെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ എന്നിവയും ചർച്ചകളിൽ പ്രധാന വിഷയമാകും. ബഹുജന, വർഗ സമരങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതടക്കമുള്ള മുൻകാല തീരുമാനങ്ങളും വിശദമായി ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിൽ ആകെ 811 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതിൽ 175 പേർ കേരളത്തിൽ നിന്നുള്ള പ്രതിനിധികളാണ്.പശ്ചിമ ബംഗാളിലും തൃപുരയിലും പാർട്ടി സഖാക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും പാർട്ടിയുടെ തിരിച്ച് വരവ് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും. കോൺഗ്രസ് സംഘടനാശേഷിയുടെ കുറവ്, മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനങ്ങൾ. സി.പി ഐ (എം) ഈ കാര്യങ്ങളിൽ സ്വീകരിക്കേണ്ട സമീപനങ്ങൾ ഒക്കെ ചർച്ചയാകും.