കൊല്ലം : കേരളത്തിലെ പ്രസ്ഥാനം ഐക്യത്തിൻ്റെയും ശക്തിയുടേയും ഭാഗമായി മാറിയെന്ന് സി പി ഐ (എം) ദേശീയ കോ-ഓർഡിനേറ്ററും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞു.ബിജെ.പി രാജ്യത്ത് നടപ്പാക്കുന്ന തെറ്റായ നയങ്ങൾക്കെതിരെ സ്ഥായിയായ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ് നമ്മൾ. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം നടത്തിയ വിവിധ സമരങ്ങൾ ബി.ജെ പിക്ക് എതിരെ ശക്തമായ ചെറുത്തു നിൽപ്പ് നടത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.സി.പി ഐ (എം)സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ആശ്രാമം മൈതാനത്തു നടത്തിയ വമ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത് ആദിവാസി മേഖലകളിലെ ജനങ്ങളെ ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികളുടെ നിലപാടിനെതിരെ പോരാട്ടം നടത്താൻ നമുക്ക് കഴിഞ്ഞു. വിശാലമായ മതേതര ജനാധിപത്യ ശക്തികളെ നമുക്ക് ശക്തിപ്പെടുത്താൻ കഴിയണം.മോദി സർക്കാർ അമേരിക്കയുടെ പുതിയ പ്രസിഡൻ്റ്മായി ചേർന്ന് പുതിയ നയങ്ങളും രാജ്യങ്ങളോടുള്ള കടന്നാക്രമണങ്ങളും നടത്തുമ്പോൾ മോദി സർക്കാർ ഐക്യപ്പെടുന്നു.സംസ്ഥാനത്ത് സാമ്പത്തികമായി കടന്നാക്രമിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് റെഡ് വോളന്റിയർമാർ അണിനിരന്ന മാർച്ചും ബഹുജന റാലിയും മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ തുറന്ന വാഹനത്തില്‍ സഞ്ചരിച്ച് വോളന്റിയര്‍മാരുടെ സല്യൂട്ട് സ്വീകരിച്ചു. മാർച്ചും റാലിയും സീതാറാം യെച്ചൂരി നഗറിൽ (ആശ്രാമം മൈതാനം) സമാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ് ബ്യൂറോ അംഗങ്ങള്‍, കേന്ദ്ര-സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.സി.പി ഐ (എം) ജില്ലാ സെക്രട്ടറി സുദേവൻ സ്വാഗതം പറഞ്ഞു.
