Home / National News / സീനിയർ സിറ്റിസൺസ് കോൺഫെഡറേഷൻ്റെ (AISCCON) 22-ാം ദേശീയ സമ്മേളനം ഫെബ്രുവരി 22,23 തീയതികളിൽ രാജസ്ഥാനിലെ ഉദയപ്പൂരിൽ

സീനിയർ സിറ്റിസൺസ് കോൺഫെഡറേഷൻ്റെ (AISCCON) 22-ാം ദേശീയ സമ്മേളനം ഫെബ്രുവരി 22,23 തീയതികളിൽ രാജസ്ഥാനിലെ ഉദയപ്പൂരിൽ

തിരുവനന്തപുരം:ആൾ ഇന്ത്യാ സീനിയർ സിറ്റിസൺസ് കോൺഫെഡറേഷൻ്റെ (AISCCON) 22-ാം ദേശീയ സമ്മേളനം ഫെബ്രുവരി 22,23 തീയതികളിൽ രാജസ്ഥാനിലെ ഉദയപ്പൂരിൽ നടക്കും. യൂണിവേഴ്സിറ്റി ക്യാമ്പസിലെ വിവേകാനന്ദ് ആഡിറ്റോറിയത്തിൽ നടക്കുന്ന കോൺഫറൻസ് രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്ഡേ ഉദ്ഘാടനം ചെയ്യും. രാജസ്ഥാൻ വിദ്യാപീഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എസ്. എസ്സാരംഗ ദേവോട്ട്, ഡോ. ശില്പ ഷോട്ട്, വി.കെ. ബദാനേ, ഭൻവർസേത്ത് ,അണ്ണാ സാഹേബ് തക്കാലെ,ചോസരി അൽ കച്ചാറ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിനു ശേഷം വയോജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും സെമിനാറുകളും നടക്കും. ജസ്റ്റീസ് ദവേന്ദ്ര കച്ചാ വാഹ, ഡോ.സുഷമാ സിംഗ്‌വി,ഡി.എൻ. ചാപ് കെ, എസ്.ഹനീഫാ റാവുത്തർ, ടി.പി. ആർ ഉണ്ണി, മനോഹർ ബഹ്റാണി, ഡോ. വിപിൻ മാത്തൂർ, എം.കെ. റെയ്ന , ഡോ. കല്പേഷ് നിഖാവത് , കുൽദീപ് ശർമ്മ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും. വയോജന പെൻഷൻ കേന്ദ്ര വിഹിതം 200 രൂപയിൽ നിന്ന് മൂവായിരം രൂപയായി വർധിപ്പിക്കുക,റെയിൽവേ യാത്രാക്കൂലി ഇളവ് പുനസ്ഥാപിക്കുക, വയോജന കമ്മീഷൻ രൂപീകരിക്കുക , ലിവിംഗ് വിൽ നിയമനിർമ്മാണം നടത്തുക, ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതി 60 വയസുകഴിഞ്ഞ എല്ലാവർക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സമരപരിപാടികൾക്ക് കോൺഫറൻസ് രൂപം നൽകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും 1800 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. കേരളത്തിൽ നിന്ന് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിനെ പ്രതിനിധീകരിച്ച് 40 പ്രതിനിധികൾ പങ്കെടുക്കും.

Leave a Response