Home / World / 30 കോടി രൂപയും കാമുകിയുമാണ് ലോട്ടറിയടിച്ച യുവാവിന് നഷ്ടമായത്.

30 കോടി രൂപയും കാമുകിയുമാണ് ലോട്ടറിയടിച്ച യുവാവിന് നഷ്ടമായത്.

കാനഡാ: കാനഡായിലെ ഓട്ടോവ പ്രവശ്യയിലെവിന്നിപെഗിലാണ്സംഭവംനടന്നത്.പ്രണയിനുമായി ഹൃദയം സൂക്ഷിച്ച കാമുകൻ അവൾക്ക് എല്ലാം നൽകാൻ തയ്യാറായത് വെറുതെയല്ല. അവൾ അവൻ്റെതു മാത്രമെന്ന തോന്നലായിരുന്നു. സ്നേഹത്തിൻ്റെ വില അവന് അറിയാമായിരുന്നു. ആ അറിവ് അവൾ മുതലെടുത്തു. പിന്നെ സംഭവിച്ചതോ ദുരിതവും. സംഭവം ഇങ്ങനെ…..ലോട്ടറിയടിച്ച പണം മുഴുവൻ കാമുകിയെ ഏൽപ്പിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. കിട്ടിയ പണവുമായി യുവതി തന്റെ മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. ഒന്നും രണ്ടും രൂപയല്ല, 30 കോടി രൂപയും കാമുകിയുമാണ് ലോട്ടറിയടിച്ച യുവാവിന് നഷ്ടമായത്. ഇതോടെ യുവതിക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്.ലോറൻസ് കംബെൽ എന്ന യുവാവിനാണ് കാമുകിഒരു ചെറിയ പണി കൊടുത്തത്.ലോറൻസെടുത്ത ടിക്ക​റ്റിനാണ് 30 കോടിയുടെ സമ്മാനം ലഭിച്ചത്. എന്നാൽ പണം വാങ്ങുന്നതിനാവശ്യമായ തിരിച്ചറിയൽ രേഖകൾ ലോറൻസിന്റെ കൈവശം ഉണ്ടായിരുന്നില്ല. ഇതോടെയാണ് സമ്മാനതുക വാങ്ങാൻ ഇദ്ദേഹം കാമുകിയെ ചുമതലപ്പെടുത്തിയത്.ഒരു വർഷമായി കേസിന് ആസ്പ്ദമായ സംഭവം നടന്നിട്ട്.വെസ്‌​റ്റേൺ കാനഡ ലോട്ടറി കോർപറേഷനിൽ (ഡബ്ല്യൂസിഎൽസി)​ നിന്ന് സമ്മാനം വാങ്ങാൻ കാമുകിയായ ക്രിസ്​റ്റൽ ആൻ മക്കേയോട് ലോറൻസ് നിർദ്ദേശിച്ചത്. ക്രിസ്​റ്റലിനെ താൻ പൂർണമായും വിശ്വസിച്ചിരുന്നുവെന്ന് ലോറൻസ് ഒരു പ്രാദേശിക മാധ്യമത്തോട് വ്യക്തമാക്കി. ഒന്നര വർഷത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ സമ്മാനത്തുക ക്രിസ്​റ്റലിന്റെ പേരിലുളള അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.സമ്മാനത്തുക ലഭിച്ച് ദിവസങ്ങൾക്കുളളിൽ തന്നെ ക്രിസ്​റ്റലിനെ കാണാതാകുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് ക്രിസ്​റ്റലിനെ മ​റ്റൊരു പുരുഷനോടൊപ്പം മോശം സാഹചര്യത്തിൽ കണ്ടെത്തിയത് എന്ന് പരാതിയിൽ പറയുന്നു.ലോറൻസിന്റെ ആരോപണങ്ങൾ യുവതി നിഷേധിച്ചു. ഈ ആരോപണങ്ങളെല്ലാം യുവതി നിഷേധിച്ചിരിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചതോടെ ഡബ്ല്യൂസിഎൽസിക്കെതിരെയും ലോറൻസ് പരാതി നൽകിയിട്ടുണ്ട്. തനിക്ക് കൃത്യമായ തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന് പറഞ്ഞപ്പോൾ തെ​റ്റായ ഉപദേശം നൽകിയെന്നാണ് ഡബ്ല്യൂസിഎൽസിക്കെതിരായ യുവാവിന്റെ ആരോപണം.തെളിവുകൾ ഉണ്ടെങ്കിലും രേഖകളിൽ ഉണ്ടെങ്കിൽ മാത്രമെപ്രശ്നപരിഹാരം ഉണ്ടാകു. അല്ലെങ്കിൽ കാമുകനെ തേച്ച് ഒട്ടിച്ച തായ് കരുതാം.പ്രണയം പോകുന്ന വഴിദുർഘടം പിടിച്ചതാണെന്ന് വായിക്കുന്നവർക്കും കേസിൻ്റെ പിറകിലും മുന്നിലും നടക്കുന്ന ലോറൻസിൻ്റെ അവസ്ഥ മറ്റാർക്കും വരാതിരിക്കട്ടെ…..