യുഎഇ: ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ചും സൗദിയിൽ സ്ത്രീകൾക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലാതാരുന്ന സാഹചര്യത്തിൽ സൗദിയിൽപ്പോലും സ്ത്രീകൾ സ്വയം കാർ ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ മറ്റു പല ഗൾഫ് രാജ്യങ്ങളിലും ഡ്രൈവിംഗ് ഒരു തൊഴിലാക്കി മാറ്റി സ്ത്രീകൾ.യുഎഇയിലുടനീളം സ്ത്രീ ഡ്രൈവർമാരുടെ എണ്ണം റെക്കോർഡ് നിലയിലേക്ക് ഉയരുമ്പോൾ അതിനോടൊപ്പം തന്നെ റോഡപകടങ്ങളുടെ നിരക്കിലും ആശ്വാസകരമായ കുറവാണ് രേഖപ്പെടുത്തുന്നത്. 2024-ൽ മാത്രം 1.6 ലക്ഷം സ്ത്രീകൾക്ക് പുതിയ ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിച്ചതാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.സുരക്ഷിതമാക്കപ്പെട്ട ട്രാഫിക് സംസ്കാരത്തിലേക്ക് സമൂഹം കടന്നുപോകുന്നതിന് സ്ത്രീകളുടെ സാന്നിധ്യം തന്നെയാണ് പ്രധാനം എന്നും എങ്ങനെ വഴിയൊരുക്കുന്നു എന്നതാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്.കാലങ്ങളോളം പുരുഷന്മാരുടെ മേധാവിത്വം കൊണ്ടിരുന്ന റോഡുകളിൽ ഇന്ന് സ്ത്രീ ഡ്രൈവർമാരുടെ സാന്നിധ്യമാണ് കൂടുതലായും കാണാൻ സാധിക്കുന്നത്. സ്ത്രീകൾ എല്ലാ കാര്യത്തിലും മുൻപന്തിയിൽ എത്തുന്ന കാഴ്ചയാണ് ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് യുഎഇയിൽ കാണുന്നത്.ഏതു ജോലിയും അന്തസായി ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് സ്ത്രീകൾ.
