Home / Kollam / “സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”

“സുന്ദരികളായ പുരുഷാംഗനമാർ: പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി”

ചവറ: പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ ചവറ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. കൺകോണുകളിൽ ലാസ്യ ശൃംഗാര രസങ്ങൾ, അംഗനമാരെ വെല്ലുന്ന അംഗലാവണ്യം, നടത്തം, തുടങ്ങിയ അംഗവടിവോടെ കൊറ്റൻകുളങ്ങര ദേവീക്ഷേത്ര പരിസരത്തെ ചമയപ്പുരകളിലേക്ക് കയറിയ പുരുഷ കേസരിമാരുടെ മാറ്റം കണ്ട് സത്രീജനങ്ങളിൽ അസൂയ ഉണ്ടായി.അഞ്ചു തിരിയിട്ട വിളക്കിന് മുന്നിൽ കുഞ്ഞുകുട്ടികൾ മുതൽ വൃദ്ധന്മാർ വരെ വാലിട്ട് കണ്ണെഴുതി,  പൊട്ടു തൊട്ട്, മുല്ലപ്പൂ ചൂടി, ആടയാഭരണവിഭൂഷിതരായി ആണു പെണ്ണാവുന്ന ഉൽസവരാത്രി.കണ്ണിനു മിഴിവേകുന്ന വർണങ്ങളും അലങ്കാരങ്ങളും ചാർത്തി നെയ്ത്തിരി വിളക്കിന്റെ വെളിച്ചത്തിൽ അവരൊരുങ്ങി വരുമ്പോൾ സ്ത്രീകൾ പോലും വിസ്മയിക്കും.വിളക്കെടുത്താൽ മനസിലുള്ള ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.പുരുഷന്മാർ അംഗനവേഷത്തിൽ ചമയവിളക്കേന്തുന്ന ആചാരപ്പെരുമ കൊറ്റൻകുളങ്ങര ക്ഷേത്രത്തിനു മാത്രം സ്വന്തമാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് പുരുഷാംഗനമാരാണ് ചമയവിളക്കിന് കൊറ്റംകുളങ്ങരയിൽ എത്തുന്നത്.

 

നാളെ പുലര്‍ച്ചെ മൂന്നിന് നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.