തെക്കുംഭാഗം: പല സമരങ്ങൾ പല ആവർത്തി ചെയ്ത് നാട്ടുകാർ നേടിയെടുത്ത പലമാണ് ദളവാപുരം പള്ളിക്കോടി പാലം. അശാസ്ത്രീയമായി രീതിയിൽ നിർമ്മിക്കപ്പെട്ട പാലത്തിന് നടപ്പാതിയില്ല. കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്. പാലത്തിൻ്റെ പല ഭാഗങ്ങളും താറു കൊണ്ട് മറച്ചുവച്ച തായ് നാട്ടുകാർ ആരോപിച്ചു.പാലത്തിൻ്റെ ഇരുവശവും ഉണ്ടായിരുന്ന പ്രകാശ സ്രോതസ്സ് കെട്ടടങ്ങി . പോസ്റ്റകൾ പലതും നശിച്ചു. ലൈറ്റുകൾ പോലും ഇല്ലാതയായി. രാത്രികാലത്ത് വെളിച്ചം നഷ്ടപ്പെട്ട പാലമായി ദളവാപുരം പള്ളിക്കോടി പാലംമാറി. ഇത്രയും വർഷമായിട്ടും. പാലത്തിന് ആവശ്യമായ മെയ്ൻ്റെനൻസ് തുക അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
