Home / Trending / മന്ത്രി ആഫീസിൽ അഴിമതി എന്ന് ആരോപണം നിലനിൽക്കെ വനിതാ എൻജിനിയർ രാജിവച്ചു.

മന്ത്രി ആഫീസിൽ അഴിമതി എന്ന് ആരോപണം നിലനിൽക്കെ വനിതാ എൻജിനിയർ രാജിവച്ചു.

കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയെന്ന് പിതാവ് ആരോപിച്ചു. കോഴിക്കോട് നിരത്ത് പരിപാലന ഉപവിഭാഗം അസിസ്‌റ്റന്റ് എൻജിനീയർ (സിവിൽ) എറണാകുളം കാക്കനാട് കുസ്യമഗിരി ശാന്തിനഗർ യാര ഏബ്രഹാമി ന്റെ രാജിക്കു പിന്നാലെയാണ് പിതാവും പൊതുമരാമത്ത് വകുപ്പ് റി ട്ട,സീനിയർ സൂപ്രണ്ടുമായ തിരുവാതുക്കൽ യോബേൽ വീട്ടിൽ ഏബഹാം ജോയൽ സമൂഹ മാധ്യമങ്ങളിൽ ആരോപണം ഉന്നയിച്ചത്. 2020 സെപ്റ്റംബർ 18ന് ജോലി യിൽ കയറി യാര കഴിഞ്ഞ മാർച്ച് : 29ന് ആണ് രാജിവച്ചത്. കോഴിക്കോട്നിന്ന് എറണാകുളത്തേക്ക് സ്‌ഥലമാറ്റത്തിനു അപേക്ഷിച്ചിട്ട് ലഭിച്ചിരുന്നില്ല.

ഏബ്രഹാം ജോയൽ എഴുതിയ കുറിപ്പിൽ നിന്ന്: ‘പൊതുമരാമത്തു വകുപ്പ് ചീഫ് എൻജിനീയർ വെറും ചിപ് എൻജിനീയറായി മാറിയിരി ക്കുന്ന ദുരവസ്‌ഥയിലാണ്. മന്ത്രി യുടെ ഓഫിസിൽ പൊതുസ്‌ഥലമാ റ്റത്തിനായി ‘പഴ്സനൽ സ്റ്റാഫ് എന്ന സർവാധികാര്യക്കാരുടെ കാ ലു പിടിക്കാൻ മനസ്സില്ലാത്തതു കൊണ്ട് എന്റെ മകൾ പൊതുമരാമ ത്തു വകുപ്പിലെ അസിസ്‌റ്റന്റ് എൻ ; ജിനീയർ ഉദ്യോഗം രാജിവച്ചിരിക്കു : ന്നു മന്ത്രിയുടെ ഓഫിസിലെ ഇട പെടലുകൾ കൊണ്ട് കൂടുതൽ ജീ വനക്കാർ അസ്വസ്‌ഥമാണെന്നും ചില ഉന്നത ജീവനക്കാരുടെ പെരു മാറ്റമാണ് പ്രശ്നമെന്നും ഏബ്ര ഹാം ജോയൽ പറഞ്ഞു.