Home / Kerala News / Thiruvananthapuram / തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു നിർദ്ദേശങ്ങളുമായി സർക്കുലർ, ഉയർന്ന ഉദ്യോഗസ്ഥർ താഴ്ന്ന ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം.

തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു നിർദ്ദേശങ്ങളുമായി സർക്കുലർ, ഉയർന്ന ഉദ്യോഗസ്ഥർ താഴ്ന്ന ഉദ്യോഗസ്ഥരോട് മാന്യമായി പെരുമാറണം.

തിരുവനന്തപുരം: ഔദ്യോഗിക യോഗങ്ങളിൽ താഴെതട്ടിലുള്ള  ഉദ്യോഗസ്ഥർക്ക് മീറ്റിംഗുകളിൽ പങ്കെടുക്കാൻ പേടിയാണ്. എഴുന്നേൽപ്പിച്ചു നിർത്തുമോ, ചാടിക്കയറി സംസാരിക്കുമോ , മറ്റ് ജീവനക്കാരുടെ മുന്നിൽ വച്ച് അവഹേളിക്കുമോ? ഈ ആവലാതികൾക്ക് പരിഹാരവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഒരു സർക്കുലർ ഇറക്കി കഴിഞ്ഞു. 24.12 .2024 തീയതി വച്ചാണ് സർക്കുലർ
ഇറക്കിയിട്ടുള്ളത്. അതിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.അവലോകന യോഗങ്ങളിൽ ഉദ്യോഗസ്ഥരെ ഡയസിന് മുന്നിൽ എഴുന്നേൽപ്പിച്ചു നിർത്തിയുള്ള അവലോകനം ആവശ്യമില്ല. അവരുടെ ഇരിപ്പിടങ്ങളിൽ തന്നെ ഇരിക്കാൻ അനുവദിച്ചു കൊണ്ട് മൈക്ക് ഇരിപ്പിടങ്ങളിൽ നൽകി അവലോകനം നടത്തേണ്ടതാണ്. അവലോകന യോഗങ്ങളിൽ ഉദ്യോഗസ്ഥരോട് മാന്യമായും അവരുടെ അന്തസ് സംരക്ഷിക്കുന്ന വിധത്തിലുംഇടപെടേണ്ടതാണ്, എന്നാൽ ജീവനക്കാരുടെ അഭിപ്രായം ഉത്തരവാണ് വേണ്ടതെന്നാണ്. ഏതായാലും ഒരു സർക്കുലർ ഇറക്കിയതിൽ ജീവനക്കാർക്ക് ആശ്വസിക്കാം.