തിരുവനന്തപുരം:സർക്കാർ സേവനം എന്നതിനപ്പുറം വാത്സല്യത്തിന്റെയും കരുതലിന്റെയും നീണ്ടൊരു കാലം കൂടിയാണ് വി എസ്സിന്റെ വിയോഗം ഓർമ്മയാക്കുന്നത്.തൻ്റെ ജീവിതത്തിൽ തനിക്കു കിട്ടിയ മറ്റൊരു പിതാവിൻ്റെ സ്ഥാനമായിരുന്നു സഖാവ് വി.എസ്. തികഞ്ഞ ലാളിത്യം സ്നേഹം ബഹുമാനം എല്ലാം ചേർന്ന ഒരു വലിയ മനുഷ്യൻ്റെ കൂടെ 28 വർഷങ്ങൾ.
തിരുവനന്തപുരം SUT ആശുപത്രിയിൽ നിന്ന് സഖാവ് വി എസിന്റെ ചേതനയറ്റ ശരീരം തന്റെ കൈകൾ എടുത്തുയർത്തുമ്പോൾ എന്നെന്നേക്കുമായി പിതാവിനെ നഷ്ടപ്പെടുന്ന മക്കളുടെ വിങ്ങലിന്റെ സമാനത ആ പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണുകളിൽ ദൃശ്യമായിരുന്നു.28 വർഷം എന്നത് ഒരു ചെറിയ കാലയളവല്ല, മൂന്ന് പതിറ്റാണ്ടിന്റെ ഒന്നിച്ചുള്ള യാത്രയിൽ അദ്ദേഹത്തോടൊപ്പം ഒരു സർക്കാർ ജീവനക്കാരൻ എന്നതിനപ്പുറം ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നതിനപ്പുറം ഒരു മകനായി അദ്ദേഹത്തിൻ്റെ കൂടെ ഒരു മിച്ചു നിൽക്കാൻ കഴിഞ്ഞത് മറക്കാനാകില്ല.ശ്രീ ഷിജു പത്തനാപുരത്തിന് നന്ദി പറയാം.
