Home / Kerala News / വി എസ് ഇറങ്ങി വന്ന വഴി മറന്നില്ല, മറ്റൊരു വഴിക്ക് പോയതുമില്ല.

വി എസ് ഇറങ്ങി വന്ന വഴി മറന്നില്ല, മറ്റൊരു വഴിക്ക് പോയതുമില്ല.

വി എസ് ഇറങ്ങി വന്ന വഴി മറന്നില്ല, മറ്റൊരു വഴിക്ക് പോയതുമില്ല.
സി.പി ഐലെ പിളർപ്പറിഞ്ഞ സഖാവാണ് വി.എസ്. ദേശീയ കൗൺസിൽ നിന്ന് ഇറങ്ങി സി.പി ഐ (എം) രൂപീകരിക്കുമ്പോൾ അദ്ദേഹം ഒരിക്കലും ഈ പാർട്ടിയിലും ചില വ്യതിയാനങ്ങൾ സംഭവിക്കും എന്നു കരുതിയില്ല. വിപ്ലവചുവട്ടിൽ നിന്ന് എത്രയോ സഖാക്കൾ വഴി മാറി നടന്നു. കെ. ആർ ഗൗരിയും എം. വി രാഘവനു മൊക്കെ. പക്ഷേ ആ നടത്തം പന്തിയല്ലെന്ന തിരിച്ചറിവാണ് മറ്റൊരു പാർട്ടിയല്ല ആവശ്യം ഇതിൽ നിന്ന് തന്നെ പൊരുതണം. അങ്ങനെ അദ്ദേഹം പൊരുതി.ആ സമരങ്ങൾ ഫലം കണ്ടു. പാർട്ടി പോലും വിഎസ് നൊപ്പം നിന്നു എന്നതിൻ്റെ തെളിവാണ് ജനങ്ങളുടെ കുത്തൊഴുക്ക്.

WhatsApp-Image-2025-07-22-at-09.49.57 വി എസ് ഇറങ്ങി വന്ന വഴി മറന്നില്ല, മറ്റൊരു വഴിക്ക് പോയതുമില്ല.അഴിമതിക്ക് വിരുദ്ധത പ്രകടിപ്പിക്കുന്നിടങ്ങളിൽ ആശയങ്ങളുടെ ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ഇടങ്ങൾ പെരുകും. വിശപ്പും വയറും മുറുക്കി നിൽക്കുന്നവരുടെ ഇടയിലേക്ക് ഇത് ചെന്നു വീണാൽ ചിലർ അതിൽ കടിച്ചു തൂങ്ങും. വർത്തമാന രാഷ്ട്രീയ വിശ്വാസങ്ങൾ അതിൻ്റെ കൂടെയാണ് – അവിടെ നിന്ന് പുറത്തുകടക്കുകയെന്നതാകണം കമ്മ്യൂണിസ്റ്റ് എന്ന് തെളിയിക്കാൻ വി എസ് ശ്രമിച്ചു.ആ ശ്രമങ്ങളിൽ അദ്ദേഹം ഒറ്റയാനായി എന്ന് ചിലർ വിളിച്ചു പറഞ്ഞു. കടലിലേയും ബക്കറ്റിലേയും ജലത്തിൻ്റെ കണക്കുകൾ നിരത്തി. എന്നാൽ വി.എസ് തൻ്റെ നിലപാടിൽ ഉറച്ചുനിന്നു. പാർട്ടിയിൽ അദ്ദേഹം നേതൃത്വത്തിൽ എപ്പോഴെക്കെ ഉണ്ടായിരുന്നോ അപ്പോഴെല്ലാം തൻ്റെ ഇടത് ആശയങ്ങൾക്ക് ബലം നൽകി.ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി കൂടി ജനിപ്പിക്കുകയല്ല ഉള്ളതിന് ബലം നൽകുകയാണ് വേണ്ടത് എന്ന് അദ്ദേഹത്തിന്നറിയാമായിരുന്നു. താൻ അനുഭവിച്ച കഷ്ടതകൾ എന്തിനുവേണ്ടി ആയിരുന്നു എന്ന തിരിച്ചറിവാണ് ഈ പാർട്ടിയിൽ അവസാനം വരെ നിൽക്കാൻ അദ്ദേഹം തയ്യാറായത്’.എത്ര വിമർശനങ്ങൾ എവിടെ നിന്നെല്ലാം വന്നിട്ടും അദ്ദേഹം പതറിയില്ല. ധീരനായ കമ്മ്യൂണിസ്റ്റായി അവസാന ശ്വാസം വരെയും ജീവിച്ചു ‘കൽക്കട്ടയിലെ ത്യാഗരാജ ഹാൾ ഓർമ്മകളിൽ എല്ലാ കമ്മ്യൂണിസ്റ്റുകൾക്കും ഉണ്ടാകണം.?
ആദരാഞ്ജലികൾ.

Leave a Response