Home / Trending / കിഴക്കൻ മേഖലയ്ക്ക്പദ്ധതി തുക അനുവദിക്കണം, പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം.

കിഴക്കൻ മേഖലയ്ക്ക്പദ്ധതി തുക അനുവദിക്കണം, പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം.

പത്തനാപുരം: മനുഷ്യ -വന്യ ജീവി സംഘർഷത്തിന് പരിഹാരം കാണന്നതിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതി തുക വിനിയോഗിക്കുന്നതിൽ പിറവന്തൂർ പഞ്ചായത്തിൻ്റെ കിഴക്കൻ മേഖലക്ക് മുന്തിയ പരിഗണന നൽകണമെന്ന് സി.പി.ഐ.എം പിറവന്തൂർ പഞ്ചായത്ത് സെക്രട്ടറി കറവൂർ എൽ വർഗ്ഗീസ് അധികൃതരോട് ആവശ്യപ്പെട്ടു പിറവന്തൂർ പഞ്ചായത്തിൻ്റെ കിഴക്കൻ മലയോര മേഖലയായ കറവൂർ, പെരുംതോയിൽ, മൈക്കാ മൈൻ, വാർഡുകളിൽ ജനവാസ മേഖലയിലെ കാട്ടുമൃഗശല്യത്തിന് അടിയന്തിര നടപടി സ്വീകരിക്കണം’  വനംവകുപ്പിൻ്റെ പുനലൂർ, കോന്നി ഡിവിഷനുകളുടെയും പത്തനാപുരം, മണ്ണാറപ്പാറ റേഞ്ചിൻ്റെയും പുന്നല, അമ്പനാർ ,ഫോറസ്റ്റ് സ്റ്റേഷനുകളുടെയും കീഴിലാണ്ഈ മേഖല. ഇതിൽ തന്നെ വനം വകുപ്പിൻ്റെ ഏക്കർ കണക്കിന് ഭൂമി വനവികസന കോർപ്പറേഷൻ്റെ കശുമാവ്, മാഞ്ചിയം, അക്കേഷ്യാ, മുള, പ്ലാൻ്റേഷനും ഉൾപ്പെടുന്നു. പിറവന്തൂർ പഞ്ചായത്തിലെ, കടശ്ശേരി, കറവൂർ, പെരുംതോ യിൽ, മൈക്കാ മൈൻ, ചെമ്പനരുവി വാർഡുകൾ പൂർണ്ണമായി വനാതിർത്തി പങ്കിട്ടുകിടക്കുന്നു. ഈ വാർഡുകളിലെ ജനങ്ങൾ, കാട്ടാന, കാട്ടുപോത്ത്, പുലി, കടുവ, പന്നി, മ്ലാവ്, കേഴ, തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ ഭയന്നാണ് ജീവിക്കുന്നത്. പട്ടയഭുമിയിലും കൈവശഭൂമിയിലുമായി കൃഷി ചെയ്തും വീടുവച്ചും താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾ പ്രാണഭയത്തിലാണ്. രാത്രിയിലും പകലും വന്യമൃഗശല്യം രൂക്ഷമാണ്. കറവൂർ അച്ചൻകോവിൽ റോഡിൽ ഇടത് വശം പുന്നല സ്റ്റേഷൻ പരിധിയിലും വലത് വശം അമ്പനാർസ്റ്റേഷൻ പരിധിയിലും പുന്നല സ്റ്റേഷൻ പരിധിയിലെ കടശ്ശേരി മേഖലയിലും അമ്പനാർ സ്റ്റേഷൻ തൊടിക്കണ്ടം ചണ്ണയ്ക്കാമൻ മേഖലയിലെ സ്ട്രെൻച്, ഹാങ്ങിoഗ് ഫെൻസിംഗ്, സോളാർ വേലി, എന്നിവ തയ്യാറാക്കിയതോടെ ഇഞ്ചപ്പിള്ളി – മാമ്പഴത്തറ – പാടം കടശ്ശേരി മേഖലയിലെ കാട്ടാന പൂർണ്ണമായും കറവൂർ, പെരുംതോ യിൽ, മെക്കാ മൈൻമേഖലയിൽ തമ്പടിക്കുകയും പ്രധാന റോഡിലും ജനവാസ മേഖലയിലും കൃഷിഭൂമിയിലും ഇറങ്ങി അതിക്രമങ്ങൾ നടത്തുന്നു. കൃഷിയെ ആശ്രയിച്ചു മാത്രം കഴിയുന്നവർ ആത്മഹത്യയുടെ വക്കിലാണ്.വന്യമൃഗങ്ങൾക്ക് ഒപ്പം, കുരങ്ങ് ,മയിൽ ,മലയണ്ണാൻ എന്നിവയും കൃഷി നശിപ്പിക്കുന്നു. വന്യമൃഗശല്യം കാരണം കറവൂർ മുതൽ കിഴക്കോട്ടുള്ള ജനങ്ങൾ കുട്ടികളുമായി ഉറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്. സ്കൂളിലും സ്ഥാപനങ്ങളിൽ തൊഴിലിനും പോകാൻ കഴിയാത്ത സ്ഥിതി തുടരുന്നു. വന്യമൃഗങ്ങൾകൃഷി പൂർണ്ണമായി നശിപ്പിച്ചിരിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ജനങ്ങൾക്കും, കുട്ടികൾക്കും കിഴക്കൻ മേഖലയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല. മനുഷ്യ – വന്യ ജീവി സംഘർഷം ഒഴിവാക്കുന്നതിനായി സർക്കാർ ,നബാർഡ്, ആർ.കെ.വി.വൈ സ്കീമും വഴി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അടിയന്തിരമായി സോളാർ ഫെൻസിംഗ്, സ്ട്രെൻച് ,ഹാങ്ങിoഗ് ഫെൻസിംഗ് എന്നിവയുടെ പണി പൂർത്തീകരിക്കുകയും റോഡ് വക്കിലെ കാട് എടുത്ത് മാറ്റി വന്യമൃഗങ്ങളെ ദൂരെ നിന്നും കാണാൻ കഴിയുംവിധം കറവൂർ – അച്ചൻകോവിൽ റോഡിലേയും പെരുന്തോ യിൽ – കുരിശുംമൂട് റോഡിലേയും റോഡിൻ്റെ ഇരുവശത്തേയും കാട് നീക്കം ചെയ്തും, കറവൂർ, ചെക്ക് പോസ്റ്റിൽ കൂടുതൽ വനം വകുപ്പ് ജീവനക്കാരെ വിന്യസിപ്പിച്ചും ‘ആർ.ആർ ടി. സ്ക്വാഡ് സേവനം ഉപയോഗിച്ചും, ഫോറസ്റ്റ് – വനവികസന കോർപ്പറേഷൻ സംയുക്ത പെട്രോളിംഗ് ക്രമീകരിച്ചും വന്യജീവി ആക്രമണത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് അധികൃതരോട് ആവശ്യപെട്ടു. എം.പി.’എം.എൽ എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ കൂട്ടായി ചർച്ച ചെയ്ത് ആവശ്യമായ ഫണ്ടു അനുവദിപ്പിച്ചും പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം തുടർച്ചയായ ബഹുജന പ്രക്ഷോഭത്തിന് സി.പി.ഐ.എം നേതൃത്വം നൽകുമെന്നും   അറിയിച്ചു.

Leave a Response