Home / Kollam / പൊന്നോമനയെ അവസാനമായി കാണാന്‍ അമ്മ എത്തി

പൊന്നോമനയെ അവസാനമായി കാണാന്‍ അമ്മ എത്തി

ശാസ്താംകോട്ട: ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെ കാത്തിരുന്നു. വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യമായത്.  വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയെ കൊല്ലത്ത് എത്തിച്ചു. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈറ്റില്‍ നിന്നും സുജ നാട്ടിലെത്തിയത, മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടത്തി. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം. 12 മണിക്ക് വീട്ടിലേയ്ക്ക് കൊണ്ടു പോയി. വൻ ജനാവലി ആയിരുന്നു മിഥുനെ അവസാനമായി ഒന്നു കാണാൻ.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി, തുടങ്ങി പല മന്ത്രിമാരും മിഥുൻൻ്റെ വീട് സന്ദർശിച്ചിരുന്നു

Leave a Response