Home / Kerala News / Thiruvananthapuram / മിഥുൻ്റെ മരണം; കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ

മിഥുൻ്റെ മരണം; കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ

മിഥുൻ്റെ മരണം; കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡെൽഹി . കൊല്ലത്ത് സ്കൂളിൽ ഷോക്കേറ്റ് എട്ടാം ക്ലാസുകാരൻ മിഥുൻ മരിച്ചതിൽ കേസെടുക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടും. മാർഗ്ഗ നിർദ്ദേശങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ഉണ്ടായി എന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുംഗോ പറഞ്ഞു. സ്കൂളിലെ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തി ശാസ്താംകോട്ട പോലീസ്. കൊല്ലം തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ചതിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തൽ. ചട്ടങ്ങളുടെയു  നിർദ്ദേശങ്ങളുടെയും ലംഘനം ഉണ്ടായി. സംഭവത്തിൽ സംസ്ഥാന സർക്കാരിൽ നിന്നും റിപ്പോർട്ട് തേടും. സ്വമേധയാ കേസെടുക്കുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുംഗോ. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നോട്ടീസ് അയക്കും സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചു സ്കൂളുകളിൽ സുരക്ഷ ഓഡിറ്റ് നടത്തണം. മിഥുന്റെ മരണത്തിൽ അധ്യാപകരുടെയും അപകട സമയത്ത് സ്കൂളിൽ ഉണ്ടാകുന്ന വിദ്യാർഥികളുടെയും മൊഴി ശാസ്താംകോട്ട പോലീസ് രേഖപ്പെടുത്തി. മിഥുന് വൈദ്യുതാഘാതം ഏറ്റെന്ന് അറിഞ്ഞയുടൻ  രക്ഷാപ്രവർത്തനം നടത്തിയെന്ന് ആണ് അധ്യാപകരുടെ മൊഴി.

Leave a Response