കൊട്ടാരക്കര:സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിൽ എത്താനുള്ള ഒരുക്കത്തിലാണ്. കേരള രാഷ്ട്രീയത്തിൽ കൊട്ടാരക്കരയുടെ അമരക്കാരനായിരുന്ന ആർ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് നിയമസഭയിലെത്തിയ കമ്മൂണിസ്റ്റ് എംഎൽഎയാണ് അയിഷാ പോറ്റി.കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ അവർ പങ്കെടുക്കും.യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും. കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതുകൊണ്ട് അവർ കോൺഗ്രസിൽ എത്തുമെന്ന പ്രതീക്ഷ വേണ്ട. വാർത്ത മാധ്യമങ്ങളിൽ വന്നെങ്കിലും ആയിഷ. പോറ്റി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.സി.പി ഐ എം കൊട്ടാരക്കര ഏരിയാ കമ്മിറ്റിയും പ്രതികരിച്ചിട്ടില്ല. കോൺഗ്രസ് വലിയ ആത്മ വിശ്വസത്തിലുമാണ്.ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനെതിരെ സ്ഥാനാർത്ഥിയാക്കുവാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു.എന്നാൽ മറുകണ്ടം ചാടുക ഉണ്ടാകില്ലാന്നാണ് ചിലരുടെ വിലയിരുത്തൽ.
