Home / Kerala News / പട്ടുവം പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി വീണ്ടും പുരസ്കാര നിറവിലേക്ക്

പട്ടുവം പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി വീണ്ടും പുരസ്കാര നിറവിലേക്ക്

തളിപ്പറമ്പ:പട്ടുവം ഗവ: ആയുർവേദ ഡിസ്‌പെൻസറിയിക്ക് ദേശീയ അംഗീകാരത്തിന് ശേഷം പ്രഥമ സംസ്ഥാന ‘ആയുഷ് കായകൽപ്പ ‘ പുരസ്കാരവും ലഭിച്ചു.ജില്ലയിലെ ആയുർവേദ ഡിസ്‌പെൻസറി വിഭാഗത്തിൽ ജില്ലാതലത്തിൽ 95.42% സ്ക്കോറോടെയാണ് രണ്ടാം സ്ഥാനത്തിന്
അർഹത നേടിയത് .സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്യം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.കമെൻഡേഷൻ പുരസ്ക്കാരമായി മുപ്പതിനായിരം രൂപയാണ് സ്ഥാപനത്തിന് ലഭിക്കുക.

സ്ഥാപനത്തിലെ ജീവനക്കാരുടെ കൂട്ടായ്മയും പ്രവർത്തന മികവുമാണ് സ്ഥാപനത്തെ ഈ മികവിന് അർഹമാക്കിയത്.പട്ടുവം ഗ്രാമപഞ്ചായത്തിൻ്റെയും, തളിപ്പറമ്പ ബ്ലോക്ക്‌ പഞ്ചായത്തിൻ്റെയും, ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷൻ്റെയും സംയുക്ത പ്രവർത്തനത്തിന്റെ ഭാഗമായാണ് സ്ഥാപനം ഇന്ന് ഈ നിലയിൽ എത്തിച്ചേർന്നിരിക്കുന്നത്.പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌
പി ശ്രീമതി ചെയർപേഴ്സണും, മെഡിക്കൽ ഓഫീസർ ഡോ: എൻ മഞ്ജുഷ കൺവീനരുമായ ആശുപത്രി വികസന സമിതി യുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയാണ് സ്ഥാപനത്തിൽ വിപുലമായ സൗകര്യമൊരുക്കിയിട്ടുള്ളത്.

ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററിൻ്റെ സേവനം തേടുന്നവർക്കും സമീപവാസികൾക്കും യോഗ ചെയ്യുന്നതിനുള്ള സൗകര്യം.രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ
ജീവിത ശൈലി രോഗങ്ങളുടെ സ്ക്രീനിംഗ്, ചികിത്സ.ഗർഭകാല, പ്രസവാനന്തര ആരോഗ്യ
പ്രശ്നങ്ങൾക്ക് യോഗ, കൗൺസിലിംഗ് , ചികിത്സാ സേവനങ്ങൾ.കൗമാരകർക്കുള്ള ബോധവൽക്കരണം, വയോജന പരിശീലനം, മാനസിക ആരോഗ്യ പരിശീലനം.രോഗങ്ങൾക്ക് ഡോക്ടറുടെ വിദഗ്ധ ചികിത്സയും നിർദ്ദേശങ്ങളും.കുട്ടികൾക്കുള്ളി ആരോഗ്യ പരിചരണവും രോഗചികിത്സയും ഇവിടെ ലഭ്യമാണ്.

പട്ടുവം ഗ്രാമ സേവാസംഘം നല്കിയ പത്ത് സെൻ്റ് സ്ഥലത്ത്
ലോക ബേങ്ക് ധന സഹായ പദ്ധതിയിൽ നിർമ്മിച്ച പുതിയ കെട്ടിടം 2018 ഏപ്രിൽ 7 ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഉദ്ഘാടനം ചെയ്തത് .ഡോ: എൻ മഞ്ജുഷയാണ് കമ്യൂണിറ്റി ഹെൽത്ത് ഓഫീസർ.പി വി ശ്രീകല ഫാർമസിസ്റ്റും,
കെ ഷീന അറ്റൻഡറും, സിജിവിൽസൺ
പാർട്ട് ടൈം സ്വീപ്പറുമായി ഇവിടെ ജോലി ചെയ്തവരുന്നു .യോഗ ഇൻസ്ട്രക്ടറായി വി പ്രദീപൻ, മൾട്ടി പർപ്പസ് ഹെൽത്ത് വർക്കായി
ഷിജിന രാജേഷ്, ആശാ വർക്കർമാരായി പി ശകുന്തള,
യു പ്രസന്ന,പി തങ്കമണി,
വി ഷീമ,കെ ഇന്ദിര എന്നിവരുടെ സേവനവും ഇവിടെ ലഭ്യമാണ്.

രാജൻതളിപ്പറമ്പ