വിഎസിന് ഇന്ന് വിവാഹ വാർഷികം, ‘പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും പ്രതീക്ഷകൾ…’! മകന്‍റെ കുറിപ്പ്
തിരുവനന്തപുരം: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് വിവാഹ വാർഷികം. വി എസ് അച്യുതാനന്ദൻ – കെ വസുമതി ദമ്പതികൾക്ക് ഇന്ന് 58 -ാം വിവാഹ വാർഷികമാണ്. 1967 ലാണ് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവച്ചായിരുന്നു വിവാഹം. 58 -ാം വിവാഹ വാർഷക ദിനത്തിൽ വി എസ് ആശുപത്രിയിലാണെന്നതാണ് ഏറെ സങ്കടകരമായ കാര്യം. വി എസിന്‍റെ വിവാഹ വാർഷിക ദിനത്തിൽ പ്രതീക്ഷയുടെ കുറിപ്പുമായി മകൻ വി എ അരുൺ കുമാർ രംഗത്തെത്തി. ‘പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…’ – എന്നായിരുന്നു അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്.
