പാർട്ടി സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തില്‍,ബിനോയ് വിശ്വം
തിരുവനന്തപുരം.സിപിഐ സെക്രട്ടറിക്കെതിരെ ആക്ഷേപ പരാമർശം നടത്തിയവർ പാർട്ടിയിൽ തുടരുന്നത് ദയാ ദാക്ഷിണ്യത്തിലെന്ന് ബിനോയ് വിശ്വം. തൻറെ ദയാ ദാക്ഷണ്യത്തിലാണ് നേതാക്കൾ പാർട്ടിയിൽ തുടരുന്നത് എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ആദ്യ പരാമർശം. ഇത് തിരുത്തണമെന്ന്. സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു
തുടർന്നാണ് സ്റ്റേറ്റ് കൗൺസിലിന്റെ ദയയിലാണ് തുടരുന്നതെന്ന് തിരുത്തിയത്. സെക്രട്ടറിയെ ആക്ഷേപിച്ച നേതാക്കൾ
സിപിഐയിൽ എന്നല്ല ഒരു പാർട്ടിയിലും ഇരിക്കാൻ യോഗ്യരല്ല. പാർട്ടിയുടെ വിശാലമനസ്കത കൊണ്ടാണ് രണ്ടുപേരും ഇവിടെ ഇരിക്കുന്നതെന്നും ബിനോയ് വിശ്വം. സംസ്ഥാന കൗൺസിലിലെ ചർച്ചയോട് പ്രതികരിക്കുമ്പോഴാണ് ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. വി.പി ഉണ്ണികൃഷ്ണനാണ് കമല സദാനന്ദന്റെയും കെ എം ദിനകരന്റെയും സെക്രട്ടറിക്ക് എതിരായ
പരാമർശം കൗൺസിലിൽ ഉന്നയിച്ചത്.
