Home / Kollam / കൊട്ടാരക്കര ശ്രീധരൻ നായരുടെ അർദ്ധകായ പ്രതിമ കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് അങ്കണത്തിൽ അനാച്ഛാദനം ചെയ്തു.

കൊട്ടാരക്കര ശ്രീധരൻ നായരുടെ അർദ്ധകായ പ്രതിമ കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് അങ്കണത്തിൽ അനാച്ഛാദനം ചെയ്തു.

കൊട്ടാരക്കര:  അഭിനയകലയിലെ മഹാഗോപുരമാണ് കൊട്ടാരക്കര ശ്രീധരൻ നായർ. സൂക്ഷ്മവും ഭാവസാന്ദ്രവുമായ അഭിനയം കൊണ്ട് അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ചെമ്മീനിലെ ചെമ്പൻകുഞ്ഞും അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചനുമുൾപ്പെടെ പകരം വെയ്ക്കാനില്ലാത്ത വേഷപ്പകർച്ചകളുമായി അദ്ദേഹം സിനിമയിൽ തന്റേതായ ഇടം സൃഷ്ടിച്ചു.

നാടിന്റെ അഭിമാനമായ കൊട്ടാരക്കര ശ്രീധരൻ നായരുടെ അർദ്ധകായ പ്രതിമ കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് അങ്കണത്തിൽ കേരള ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽഅനാച്ഛാദനം ചെയ്തു.