Home / Kerala News / ഒരു ജീവൻ രക്ഷിക്കാനായതിൻ്റെ സന്തോഷത്തിലാണ് സന്ധ്യ സത്യൻ

ഒരു ജീവൻ രക്ഷിക്കാനായതിൻ്റെ സന്തോഷത്തിലാണ് സന്ധ്യ സത്യൻ

പി.ടി.എ യോഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീണ രക്ഷിതാവിനെ ജീവൻ്റെ ലോകത്തേക്ക് തിരികെ കൊണ്ട് വന്ന മാലാഖ. കഴിഞ്ഞ ദിവസം കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷകർത്തൃയോഗത്തിനിടെ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്ന അന്നൂർ സ്വദേശിയായ രക്ഷകർത്താവ് പെട്ടെന്ന് ചുമച്ച് കൊണ്ട് കുഴഞ്ഞ് വീഴുകയായിരുന്നു. യോഗത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന സന്ധ്യാ സത്യന് പ്രഥമദൃഷ്ട്യാ തന്നെ സംഭവത്തിൻ്റെ ഗൗരവം മനസ്സിലായി. ഇവർ മിനിട്ടുകളോളം നടത്തിയ CPR ലൂടെയാണ് അദ്ദേഹം തിരികെ ജീവൻ്റെ ലോകത്തിലേക്ക് എത്തിയത്. ഇപ്പോൾ കൊല്ലത്തെ സ്വകാരു ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം . ആരോഗ്യ വകുപ്പിൽ മൊറയൂർ ഫാമിലി ഹെൽത്ത് സെൻ്റെറിലെ ആരോഗ്യ പ്രവർത്തകയാണ് സന്ധ്യ സത്യൻ. ലീവിന് നാട്ടിലെത്തിയപ്പോഴാണ് സ്കൂളിൽ പ്ലസ് വണ്ണിന് മകൾ പഠിക്കുന്നതിന്നാൽ പി.ടി.എ യോഗത്തിനെത്തിയത്. സന്ധ്യക്ക് കിട്ടിയ ലീവ് ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഭാഗ്യ നിമിഷമായി . കുഴഞ്ഞ് വീണയാൾ ക്രിട്ടിക്കൽ സ്റ്റേജിലായതിനാൽ കഠിന പ്രയത്നത്തിലൂടെയാണ് സന്ധ്യ അദ്ദേഹത്തിൻ്റെ ജീവൻരക്ഷിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. സർക്കാർ ആരോഗ്യ മേഖലയിൽ നിന്ന് ലഭിക്കുന്ന അനുഭവം ഇത്തരത്തിലുള്ള കൃത്യമായ ഇടപെട്ടീലിന് കരുത്തായെന്ന് സന്ധ്യ പറഞ്ഞു. ഓരോ മനുഷ്യരും ഇനത്തെ കാലത്ത് സി.പി.ആർ പോലെ ജീവൻ രക്ഷാപ്രവർത്തനങ്ങൾ അറിഞ്ഞിരുന്നാൽ നിരവധി ജീവനുകൾ നിലനിർത്താൻ കഴിയുമെന്നുമാണ് സന്ധ്യയുടെ അഭിപ്രായം.