തളിപ്പറമ്പ:മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ്
( ശില്പകല ) പരീക്ഷയിൽഎം പ്രണവ് ഒന്നാം റാങ്ക് നേടി .കണ്ണൂർ പട്ടുവം മുറിയാത്തോട്
സ്വദേശിയാണ്.തൃപ്പുണിതുറ
ആർ എൽ വിമ്യൂസിക്ക്
ആൻഡ് ഫൈൻആർട്ട്സ്
കോളേജിലാണ്പഠിച്ചത്.പട്ടുവം അരിയിൽ യു പി സ്കൂൾ, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കുൾ എന്നിവിടങ്ങളിൽ പഠിക്കുമ്പോൾ പെൻസിൽ ഡ്രോയിoഗ്,ക്ലേ മോഡലിങ് എന്നിവയിൽ സംസ്ഥാന സ്കുൾ കലോവ ങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.കഴിഞ്ഞ സംസ്ഥാന സർവ്വകലാശാല മത്സരത്തിൽ ക്ലേ മോഡലിങ്ങിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു.ശില്പകലയിൽ
പി ജിക്ക് ചേർന്ന് പഠിക്കാനാണ് ഇരുപത്തിരണ്ടുകാരനായ പ്രണവിൻ്റെ താല്പര്യം.
മുറിയാത്തോടെ സ്വർണ്ണ പണിക്കാരൻ മൂവക്കാട് സുരേഷിൻ്റെയുംപെരിങ്ങോം
വയക്കരയിലെടി എൻ ലീന (ടൈലർ)യുടെയും മകനാണ്.
കേരള സ്കൂൾ ശാസ്ത്രോത്സവ പ്രവൃത്തി പരിചയമേളയിൻ ക്ലേ മോഡലിങ്ങിൽ എ ഗ്രേഡ് നേടിയ
പ്ലസ് ടു കഴിഞ്ഞ എം ആദർശ് സഹോദരനാണ്.
രാജൻതളിപ്പറമ്പ
