Home / കണ്ണൂർ വാർത്തകൾ / കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി .

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി .

തളിപ്പറമ്പ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി .
വൻ സുരക്ഷാവലയത്തിൽ
ശനിയാഴ്ച്ച വൈകുന്നേരം
5. 45 ഓടെയാണ് അമിത്ഷാ ക്ഷേത്രത്തിൽ എത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കനത്ത സുരക്ഷയോടെയാണ് അമിത്ഷാ ക്ഷേത്രത്തിൽ എത്തിയത്.
എയർപോർട്ട് മുതൽ അമിത്ഷായുടെ വാഹന വ്യൂഹം കടന്നു പോകുന്ന പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തളിപ്പറമ്പിൽ വാഹനത്തിന് പുറത്തിറങ്ങി അമിത് ഷാ അഭിവാദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനാൽ
ദേശീയ പാതയുടെ ഇരുവശത്തും ആളുകൾ കാത്തിരുന്നെങ്കിലും അമിത് ഷാ വാഹനത്തിൽ ഇരുന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു.
ബി ജെ പി-
ആർ എസ് എസ് പ്രവർത്തകർ പുഷ്പ വൃഷ്ടിയോടെയാണ് അമിത് ഷായെ വരവേറ്റത്.
സുരക്ഷയുടെ ഭാഗമായി ദേശീയപാതയിൽ ഗതാഗതം പൂർണ്ണമായി തടഞ്ഞാണ് വാഹന വ്യൂഹം കടന്നു പോയത്.
ക്ഷേത്ര ഭാരവാഹികളും ബി ജെ പി നേതാക്കളും ചേർന്നാണ് അമിത്ഷായെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്.
തുടർന്ന് വഴിപാടുകൾ നടത്തി അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചാണ് അമിത്ഷാ തിരിച്ചു പോയത്.
കണ്ണൂർ റൂറൽ ജില്ല പോലിസ് മേധാവി അനുജ് പലിവാൽ സുരക്ഷാ ക്രമീകരണത്തിന് മേൽനോട്ടം വഹിച്ചു.
തളിപ്പറമ്പ്
ഡി വൈ എസ് പി : കെ ഇ
പ്രേമചന്ദ്രൻ ,
പോലിസ്ഇൻസ്പെക്ടർഷാജി പട്ടേരി,പ്രിൻസിപ്പൽഎസ് ഐ :ദിനേശൻകൊതേരി ,ട്രാഫിക്ക്
എസ് ഐ :കെ സതീശൻ
എന്നിവരുടെനേതൃത്വത്തിൽ
നഗരത്തിൽഗതാഗത
നിയന്ത്രണം ഏർപ്പെടുത്തായിരുന്നു.

രജൻ തളിപ്പറമ്പ